ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരത്തിൽ മുൻനിരയിൽ നിൽക്കുന്ന സംഘടനയ്ക്ക് വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ബാങ്ക് അധികൃതർ. വിദേശത്തു നിന്നും വലിയ തോതിൽ പണമെത്തുന്നത് ഭാരതീയ കിസാൻ യൂണിയൻ (ഉഗ്രഹൻ) എന്ന സംഘടനയ്ക്കാണ്.
മോഗ ജില്ലയിലെ പഞ്ചാബ് ബാങ്ക്, സിന്ധ് ബാങ്ക് എന്നിവയുടെ ശാഖകളിൽ നിന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ട് മാസത്തിനിടെ സംഘടനയുടെ അക്കൗണ്ടിലെത്തിയത് 9 ലക്ഷം രൂപയാണ്.
അതേസമയം, കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്നതിന് വിദേശത്തുള്ള പഞ്ചാബികൾ പണം തന്ന് സഹായിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സംഘടനയുടെ ജനറൽ സെക്രട്ടറി സുഖ്ദേവ് സിംഗ് രംഗത്തു വന്നിരുന്നു.
Discussion about this post