കൊച്ചി: ലുലുമാളിൽ ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇരുവരോടും ക്ഷമിച്ചതായി അറിയിച്ച് നടി. ഇൻസ്റ്റഗ്രാമിലാണ് താരം കുടുംബങ്ങളെയോർത്ത് മാപ്പു നൽകുകയാണെന്ന് കുറിച്ചത്.
ഇന്നലെ പ്രതികളായ ആദിൽ, റംഷാദ് എന്ന രണ്ടു യുവാക്കളെയും പോലീസ് പിടികൂടിയിരുന്നു. കീഴടങ്ങുന്നതിനായി അഭിഭാഷകർക്കൊപ്പം എത്തുന്നതിന് തൊട്ട്മുമ്പാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. കഴിഞ്ഞ ദിവസം പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു. ഇതാണ് നിർണായക വഴിത്തിരിവായത്.
ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞ ചിലർ പോലീസിന് വിവരങ്ങൾ കൈമാറുകയായിരുന്നു. അതേസമയം, കൊച്ചിയിലെ മാളിൽവച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നിയമോപദേശം ലഭിച്ചതിനാലാണ് ഒളിവിൽ പോയതെന്നും വ്യക്തമാക്കി നേരത്തെ പ്രതികൾ വീഡിയോ പുറത്തുവിട്ടിരുന്നു. രണ്ട് ദിവസം മുമ്പാണ് നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ മാളിൽ വെച്ചുണ്ടായ ദുരനുഭവം വിവരിച്ചത്.
തിരക്കൊഴിഞ്ഞ സ്ഥലത്ത് വച്ച് തന്നെ ശരീരത്തിൽ സ്പർശിച്ചെന്നും പിന്നീട് പിന്തുടർന്നെത്തി ശല്യം ചെയ്‌തെന്നും താരം കുറിക്കുന്നു. അപ്രതീക്ഷിത സംഭവത്തിന്റെ അമ്പരപ്പിലായിരുന്നുവെന്നും അപ്പോൾ പ്രതികരിക്കാനായില്ലെന്നും താരം പറയുന്നുണ്ട്.
Discussion about this post