ഡൽഹി: കേന്ദ്ര സർക്കാരിന്റെ സ്ത്രീശാക്തീകരണ നടപടികൾ ഫലപ്രദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസം നേടുന്ന മുസ്ലിം പെൺകുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു. മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും ശാക്തീകരണത്തിലും കേന്ദ്ര സർക്കാർ വലിയ ശ്രദ്ധയാണ് ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എഴുപത് വർഷമായി സ്കൂൾ പഠനം ഉപേക്ഷിക്കുന്ന മുസ്ലിം പെൺകുട്ടികൾ എഴുപത് ശതമാനത്തിൽ അധികമായിരുന്നു. ഈ സാഹചര്യത്തിൽ നിരവധി ക്ഷേമ പദ്ധതികൾ സർക്കാർ നടപ്പിലാക്കി. ഇപ്പോൾ പഠനം പാതി വഴിയിൽ ഉപേക്ഷിക്കുന്ന മുസ്ലീം പെൺകുട്ടികൾ 30 ശതമാനത്തിൽ താഴെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അലിഗഢ് സർവ്വകലാശാലയിൽ മുസ്ലീം വിദ്യാർത്ഥിനികളുടെ എണ്ണം 35 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്തെ ഒരു കോടി മുസ്ലീം പെണ്മക്കൾക്ക് കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾ നൽകി. മുത്തലാഖ് പോലെയുള്ള സാമൂഹ്യ തിന്മകൾ അവസാനിച്ചത് മുസ്ലീം സമുദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെച്ചുവെന്നും പ്രധാനമത്രി ചൂണ്ടിക്കാട്ടി.
Discussion about this post