പ്രശസ്ത കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കൊറോണ രോഗബാധയെ തുടർന്നായിരുന്നു അന്ത്യം. മരണം രാവിലെ10.52ന്. കൊറോമ രോഗബാധയെ തുടർന്ന് ആന്തരികവയവങ്ങൾക്ക് അണുബാധ ഉണ്ടായിരുന്നു.
ഇന്നലെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയത്തിൻ്റെയും വൃക്കകളുടെയും പ്രവർത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാൽ,രാത്രിയോടു കൂടി തന്നെ ആരോഗ്യനില പൂർണ്ണമായി വഷളാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
മലയാളത്തിലെ പ്രശസ്ത കവയിത്രി എന്ന നിലയിൽ മാത്രമല്ല കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക, പരിസ്ഥിതി പ്രവർത്തകയും കൂടിയാണ് സുഗതകുമാരി.അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി കൂടിയാണ് സുഗതകുമാരി ടീച്ചർ .കേരള സംസ്ഥാന വനിതാ കമ്മീഷൻറെ മുൻ ചെയർപേഴ്സണായിരുന്നു. സേവ് സൈലൻറ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു. 1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിലായിരുന്നു ജനനം. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ് വി.കെ. കാർത്യായനി അമ്മ.പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരിയും സുജാതയും സഹോദരിയാണ്. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
Discussion about this post