ബര്‍ലിന്‍: കൊവിഡിന്റെ പുതിയ രൂപത്തെയും നേരിടാന്‍ ഇപ്പോഴത്തെ വാക്സിനു സാധിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച് ബയോണ്‍ടെക് സ്ഥാപകന്‍ ഉഗുര്‍ സാഹിന്. ബയോണ്‍ടെക്കും ഫൈസറും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിനാണ് യൂറോപ്യന്‍ യൂണിയനില്‍ വിതരണം ചെയ്യാന്‍ പോകുന്നത്.
പ്രോട്ടീനില്‍ ഒരു ശതമാനം മാത്രം മാറ്റമാണ് വൈറസിന്റെ പുതിയ രൂപത്തില്‍ സംഭവിച്ചിട്ടുള്ളത്. ബാക്കി 99 ശതമാനവും പഴയതിനു സമാനമായി തുടരുന്നതിനാല്‍ ഇപ്പോഴത്തെ വാക്സിന് ഇതിനെയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. വൈറസിന്റെ പല ഘടകങ്ങളെ ആക്രമിക്കുന്ന രീതിയിലാണ് വാക്സിന്റെ പ്രവര്‍ത്തനം. ഇതിന് ഉപയോഗിച്ചിരിക്കുന്ന മെസഞ്ചര്‍ ആര്‍എന്‍എ (എംആര്‍എന്‍എ) സാങ്കേതിക വിദ്യയും പ്രധാനമാണ്. എന്നാല്‍, ഇതുവരെ പരീക്ഷിച്ച് നോക്കിയിട്ടില്ലാത്തതിനാല്‍ പൂര്‍ണമായി ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാഴ്ചയ്ക്കുളില്‍ ഇത്തരത്തില്‍ പരീക്ഷണം നടത്തി വ്യക്തത വരുത്തും. ഇപ്പോഴത്തെ വാക്സിന് പുതിയ വൈറസ് രൂപത്തെ നേരിടാന്‍ സാധിക്കാതെ വന്നാലും ആറു മാസത്തിനുള്ളില്‍ പുതിയ പതിപ്പ് തയാറാക്കാന്‍ കഴിയും. അതിനുള്ള അനുമതിക്കും മറ്റുമായിരിക്കും പിന്നീട് സമയമെടുക്കുക എന്നും സാഹിന് ചൂണ്ടിക്കാട്ടി.
Discussion about this post