ഡൽഹി: ദേശീയ സദ്ഭരണ ദിനാചരണത്തിന്റെ ഭാഗമായി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് ആദരമർപ്പിച്ച് രാഷ്ട്രപതി രാമ്നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രമുഖ ദേശീയ നേതാക്കളും. മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന വാജ്പേയിയുടെ സമാധി സ്ഥലമായ ഡൽഹിയിലെ സദൈവ് അടലിൽ രാഷ്ട്രപതി പുഷ്പാർച്ചന നടത്തി. വാജ്പേയിയുടെ തൊണ്ണൂറ്റിയാറാം ജന്മവാർഷികമാണ് ഇന്ന്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ, തുടങ്ങിയവരും വാജ്പേയിക്ക് ആദരമർപ്പിച്ചു. വാജ്പേയിയുടെ പാർലമെന്ററി ജീവിതത്തെ ആസ്പദമാക്കി രചിച്ച ഒരു പുസ്തകം പ്രധാനമന്ത്രി ഇന്ന് പ്രകാശനം ചെയ്യും.
ഭാരത് രത്ന ജേതാവും ദേശീയ നേതാവുമായിരുന്ന മദൻ മോഹൻ മാളവ്യയുടെ സമരണാർത്ഥം പ്രധാനമന്ത്രിയും നേതാക്കളും പാർലമെന്റിലെ സെൻട്രൽ ഹാളിലെ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
Discussion about this post