കാഠ്മണ്ഡു : നേപ്പാളില്‍ രണ്ട് സംഭവങ്ങളില്‍ നടന്ന പൊലീസ് വെടിവെയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ പുതിയ ഭരണഘടന പ്രകാരം രൂപീകരിച്ച പുതിയ സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് വെടി വെയ്പ്പുണ്ടായത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സമതല പ്രദേശമായ മധേശിലാണ് സംഭവം.
സപ്താരി ജില്ലയില്‍ മരങ്ങള്‍ കുറുകെ വെട്ടിയിട്ട് റോഡ് തടഞ്ഞത് മാറ്റാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള സംഘര്‍ഷത്തിനിടെയാണ് ആദ്യ സംഭവം. പ്രതിഷേധക്കൂട്ടത്തിന് നേരേ പൊലീസ് വെടിവെയ്ക്കുകയും 60 വയസ്സുകാരന്‍ കൊല്ലപ്പെടുകയും ചെയ്തു. മഹോത്താരി ജില്ലാ ജഡ്ജിയുടെ വീട് കത്തിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഉണ്ടായ സംഘര്‍ഷത്തിലാണ് മറ്റ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. പൊലീസുകാരുള്‍പ്പെടെ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു.
ഇതോടെ പുതിയ ഭരണഘടനയ്‌ക്കെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 33 ആയി. ഇതില്‍ 10 പേര്‍ പൊലീസുകാരാണ്. ബുധനാഴ്ച പൊലീസുകാര്‍ക്ക് നേരേ പെട്രോള്‍ ചീറ്റിച്ച് തീ കൊളുത്താന്‍ ശ്രമമുണ്ടായതായും പൊലീസ് പറഞ്ഞു. എന്നാല്‍ ആകാശത്തേയ്ക്ക് നിരവധി തവണ വെടിവെയ്ച്ച് അക്രമികളെ ഓടിയ്ക്കുകയായിരുന്നു.
മധേശില്‍ ഒരു മാസത്തിലധികമായി പ്രതിഷേധം തുടരുകയാണ്. രാജ്യത്തെ ഏഴ് ഫെഡറല്‍ സംസ്ഥാനങ്ങളാക്കണമെന്നാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പുതിയ ആവശ്യം. എന്നാല്‍ രാഷ്ട്രീയ പ്രാതിനിധ്യം കൂട്ടാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ വേണമെന്നാണ് മധേശി,താരു സമുദായങ്ങളുടെ ആവശ്യം.
Discussion about this post