തിരുവനന്തപുരം: കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ കേരളത്തിലും എന്നറിയാൻ ബ്രിട്ടനില്‍നിന്നെത്തി കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകള്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. എത്രത്തോളമാണ് ഇതിന്റെ വ്യാപനശേഷി എന്നതില്‍ വ്യക്തതയില്ല.
അതേസമയം ഭയപ്പെട്ട രീതിയിലുള്ള വന്‍വര്‍ധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post