പുണെ: ബാങ്ക് തട്ടിപ്പ് കേസില്‍ ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്തിന്റെ ഭാര്യക്ക് നോട്ടീസ്. വര്‍ഷ റാവത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് നോട്ടീസ് അയച്ചത്. മുംബൈയിലെ ഇ.ഡി ആസ്ഥാനത്ത് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചോദ്യം ചെയ്യലിന് നേരത്തെ രണ്ടു തവണ ഇ.ഡി വര്‍ഷക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഹാജരായിരുന്നില്ല.
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോപറേറ്റീവ് (പി.എം.സി) ബാങ്കുമായി ബന്ധപ്പെട്ട് 4,355 കോടിയുടെ തട്ടിപ്പാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്റെ അടുപ്പക്കാരന് പ്രവീണ്‍ റാവത്തിന്റെ ഭാര്യ മാധുരിയും വര്‍ഷയും തമ്മില്‍ 55 ലക്ഷം രൂപ കൈമാറിയതായാണ് ഇ.ഡി പറയുന്നത്.
Discussion about this post