ഉത്തർപ്രദേശിലെ സ്കൂൾ സിലബസിൽ സിഖ് ഗുരുക്കന്മാരുടെ ചരിത്രമുൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘സാഹിബ്‌സാദാ ദിവസി’ന്റെ ഭാഗമായി തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്താമത്തെ സിഖ് ഗുരു ഗോബിന്ദ് സിങിന്റെ 4 മക്കൾ രക്തസാക്ഷിത്വം വഹിച്ച ദിവസമാണ് സാഹിബ്‌സാദാ ദിവസമായി ആചരിക്കുന്നത്. മതംമാറാൻ വിസമ്മതിച്ചതിന് ഔറഗസീബ് ഉൾപ്പെടെയുള്ള മുഗൾ രാജാക്കന്മാർ നിരവധി സിഖ് ഗുരുക്കന്മാരെയാണ് ക്രൂരമായി കൊലചെയ്തിരിക്കുന്നത്. ഈ സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുമെന്നും ഡിസംബർ 27-ന് സ്കൂളുകളിലും കോളേജുകളിലും സാഹിബ്‌സാദാ ദിവസിന്റെ ഭാഗമായി ഡിബേറ്റുകൾ സംഘടിപ്പിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യുപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചുനടന്ന പരിപാടിയിൽ ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നിവരും ക്യാബിനറ്റ് മന്ത്രിമാരും പങ്കെടുത്തിരുന്നു.
“ചരിത്രം മറന്നാൽ ഒരു സമൂഹത്തിനും മുന്നോട്ട് പോകാൻ കഴിയില്ല. ഹിന്ദുമതത്തെ സംരക്ഷിക്കാൻ സിഖ് ഗുരുക്കന്മാർ ജീവൻ ബലിയർപ്പിച്ചു. രാജ്യമത് എപ്പോഴും ഓർക്കും”- യോഗി കൂട്ടിച്ചേർത്തു.
Discussion about this post