ഡൽഹി: അരുണാചൽ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബിജെപി. 242 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 187 സീറ്റുകളിലും ബിജെപി വിജയിച്ചു. 6450 ഗ്രാമ പഞ്ചായത്തുകളിലും ബിജെപി ജയം നേടി. പാശിഘട്ട് മുനിസിപ്പൽ കൗൺസിലും ബിജെപി സ്വന്തമാക്കി. ഇവിടെ കോൺഗ്രസ് രണ്ട് സീറ്റിൽ ഒതുങ്ങി. ചൈനയുമായി അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ പലയിടങ്ങളിലും ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പിൽ ബിജെപിയെ കൂടാതെ നേട്ടമുണ്ടാക്കിയ പാർട്ടികൾ ജെഡിയുവും എൻ പിപിയുമാണ്. ബിജെപി നേതൃത്വം നൽകുന്ന വടക്ക് കിഴക്കൻ ജനാധിപത്യ സഖ്യത്തിലെ ഘടക കക്ഷിയാണ് എൻ പി പി. എൻഡിഎ യുടെ ഭാഗമാണ് നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയു.
അടുത്തയിടെ തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ബിഹാറിലും ഗോവയിലും ഹൈദരാബാദിലും അസമിലും ബിജെപി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. കേരളത്തിൽ പാർട്ടി വോട്ട് വിഹിതം വർദ്ധിപ്പിച്ചിരുന്നു. ചരിത്രത്തിലാദ്യമായി ജമ്മു കശ്മീർ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.
Discussion about this post