തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളൂ. പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല.
സംസ്ഥാനത്തെ ബീച്ചുകളിലും ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ട്. ആഘോഷാവസരങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ പുതുവത്സര വേളയിൽ കർശന നിരീക്ഷണത്തിന് അധികൃതർക്ക് നിർദ്ദേശമുണ്ട്. കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ ഡിസംബർ 31 മുതൽ ജനുവരി നാല് വരെ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളിൽ എത്തുന്നവർ 7 മണിക്ക് മുൻപ് തിരിച്ചു പോകണം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലിസിന്റെയും മറ്റ് വകുപ്പുകളുടെയും കർശന നിരീക്ഷണം ഉണ്ടായിരിക്കും.
Discussion about this post