Tuesday, January 19, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

കൊവിഡ് മയക്കത്തിന് വിരാമം; കൈ നിറയെ മത്സരങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതുവർഷത്തിലെ ഷെഡ്യൂൾ പുറത്ത്

by Brave India Desk
Dec 31, 2020, 09:06 am IST
in Sports
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡ് പ്രതിസന്ധി മൂലം നിർജ്ജീവമായി കിടന്ന് ഇന്ത്യൻ ക്രിക്കറ്റിന് പുതുവർഷത്തിൽ കൈ നിറയെ മത്സരങ്ങളുടെ പൂരക്കാലം. അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഐപിഎൽ, ഏഷ്യാ കപ്പ്, ടി20 ലോകകപ്പ്, അങ്ങനെ പ്രധാന മത്സരങ്ങളുടെ നീണ്ട ഷെഡ്യൂളാണ് പുറത്ത് വന്നിരിക്കുന്നത്. ജനുവരി ഏഴിന് ആരംഭിക്കുന്ന പുതുവർഷത്തിലെ ടീം ഇന്ത്യയുടെ മത്സരങ്ങൾ 2021 ഡിസംബർ വരെ നീളുന്നു.

 

2021ലെ ഇന്ത്യയുടെ മത്സരക്രമം:

ഓസ്ട്രേലിയൻ പര്യടനം തുടർച്ച‌- ജനുവരി

ഓസ്ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയുടെ തുടർച്ചയാണ് പുതുവർഷത്തിൽ ഇന്ത്യയുടെ ആദ്യ മത്സരങ്ങൾ. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഓരോ വിജയം നേടി ഇരു ടീമുകളും 1-1 സമനില പാലിക്കുകയാണ്. മൂന്നാം ടെസ്റ്റ് ജനുവരി 7 മുതൽ സിഡ്നിയിലും നാലാം ടെസ്റ്റ് ജനുവരി 15 മുതൽ ബ്രിസ്ബേനിലും ആരംഭിക്കും.

 

ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം:  ഫെബ്രുവരി- മാർച്ച്

ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം മടങ്ങിയെത്തുന്ന ടീം ഇന്ത്യ നാട്ടിൽ ഇംഗ്ലണ്ടിനെ നേരിടും. നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വെന്റി 20 മത്സരങ്ങളും ഇന്ത്യ ഇംഗ്ലണ്ടുമായി കളിക്കും.

 

ഐപിഎൽ 2021: ഏപ്രിൽ-മെയ്

ഐപിഎൽ 2021 ഏപ്രിൽ, മെയ് മാസങ്ങളിലായി നടക്കും. കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ സീസൺ യു എ ഇയിലാണ് നടന്നത്. 2021ൽ മത്സരങ്ങൾ ഇന്ത്യയിൽ നടത്തിയേക്കും.

 

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനവും ഏഷ്യ കപ്പും: ജൂൺ- ജൂലൈ

ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് തിരിക്കും. അവിടെ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വെന്റി 20 മത്സരങ്ങളും ആതിഥേയരുമായി ഇന്ത്യ കളിക്കും. തുടർന്ന് അവിടെ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുക്കും. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഇന്ത്യ ബദ്ധവൈരികളായ പാകിസ്ഥാനുമായി ഏറ്റുമുട്ടും.

 

ഇന്ത്യയുടെ സിംബാബ്വെ പര്യടനം: ജൂലൈ

ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ സിംബാബ്വെയിൽ പര്യടനം നടത്തും. 2020ൽ നടക്കേണ്ടിയിരുന്ന പര്യടനം കൊവിഡ് വ്യാപനം മൂലം മാറ്റി വെച്ചിരിക്കുകയായിരുന്നു. നിയന്ത്രിത ഓവർ മത്സര പര്യടനത്തിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കും.

 

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം: ഓഗസ്റ്റ്- സെപ്റ്റംബർ

ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിൽ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കും. 2021ലെ ഇന്ത്യയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരമ്പരയാകും ഇത്.

 

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം: ഒക്ടോബർ

ട്വെന്റി 20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ പരമ്പര കളിക്കും.

 

ട്വെന്റി 20 ലോകകപ്പ്

2021 ട്വെന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയാകും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കായിക ലോകം ഉറ്റു നോക്കുന്ന പ്രധാന ക്രിക്കറ്റ് മാമാങ്കമാകും ഇത്.

 

ന്യൂസിലാൻഡിന്റെ ഇന്ത്യൻ പര്യടനം: നവംബർ- ഡിസംബർ

നവംബർ- ഡിസംബർ മാസങ്ങളിൽ ന്യൂസിലാൻഡ് ഇന്ത്യയിൽ രണ്ട് ടെസ്റ്റുകളും മൂന്ന് ട്വെന്റി 20 മത്സരങ്ങളും കളിക്കും.

 

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം: ഡിസംബർ

ദക്ഷിണാഫ്രിക്കൻ പര്യടനത്തോടെയാകും 2021ലെ ഇന്ത്യയുടെ മത്സരക്രമം അവസാനിക്കുക. അവിടെ ഇന്ത്യ മൂന്ന് ടെസ്റ്റുകളും ട്വെന്റി 20 പരമ്പരയും കളിക്കും.

Tags: iplindian cricket teamasia cupMAINMatch Schedule2021T20 WC 2021
Share5TweetSendShare

Discussion about this post


Related Posts

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു, കോഹ്ലിയും പാണ്ഡ്യയും ഇഷാന്ത് ശർമ്മയും തിരിച്ചെത്തി, നടരാജനില്ല

ചരിത്ര നേട്ടത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിംഗിലും ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ; അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, അഭിനന്ദനങ്ങളുമായി പ്രമുഖർ

‘ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നു’; ക്രി​ക്ക​റ്റ് ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ഗാബയിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെ മൂന്ന് വിക്കറ്റിന് തകർത്ത് പരമ്പര സ്വന്തമാക്കി

Next Post

സാമ്പത്തിക ബാദ്ധ്യത; പെരുമ്പാവൂരിൽ കൂട്ട ആത്മഹത്യ

Latest News

‘വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ മടിക്കരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാകണം’: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

തനിക്ക് സംരക്ഷണം നല്‍കാനുള്ള പൊലീസുകാര്‍ അതിനു മടി കാട്ടുന്നു: കൂടെ ജോലി ചെയ്യാൻ ചിലർ ഭയക്കുന്നു, താൻ ദളിത ആയിട്ടാണോയെന്ന് ബിന്ദു അമ്മിണി

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലും; വാക്സിൻ വിരുദ്ധത അവസാനിപ്പിക്കണമെന്ന ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

‘ചിലര്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോഴും സിനിമാരംഗത്ത് കൈപിടിച്ച്‌ ഉയര്‍ത്തിയത് മോഹന്‍ലാലും വൈശാഖും’; വെളിപ്പെടുത്തലുമായി ബാല

‘ഞാന്‍ ഒരു രാജ്യസ്‌നേഹി, എന്റെ രാജ്യത്തെ സംരക്ഷിക്കും ,നരേന്ദ്രമോദിക്ക് എന്നെ തൊടാൻ കഴിയില്ല,’ രാഹുല്‍ഗാന്ധി

മലബന്ധം കൊണ്ട് പൊറുതി മുട്ടി യുവാവ്; സുഹൃത്ത് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് 35കാരന് ദാരുണാന്ത്യം

അതിർത്തി പ്രശ്നത്തിൽ ചൈനയുടേത് തന്ത്രപരമായ കാഴ്ചപ്പാടെന്ന് പ്രശംസിച്ച്‌ രാഹുൽ ഗാന്ധി , ‘ഇന്ത്യ കഷ്ടത അനുഭവിക്കുമെന്നും’ പ്രസ്താവന

‘മുൻ മുഖ്യമന്ത്രിയെന്ന ലെറ്റർ പാഡ് തയ്യാറാക്കി വെച്ചോളൂ‘; മമതക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News