ബംഗളൂരു: വിവാദമായ വാഗമണ്‍ ലഹരിമരുന്ന് പാര്‍ട്ടിയുടെ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിതിരിവുകള്‍. ഈ സംഘത്തിന് പിന്നില്‍ അന്തര്‍ സംസ്‌ഥാന ലഹരി മാഫിയയുടെ വന്‍ കണ്ണികളുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. കേസില്‍ അന്വേഷണം സംസ്‌ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം ഏറ്റെടുത്തത്.
കഴിഞ്ഞമാസണാണ് വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിക്കിടെ പോലീസ് നടത്തിയ പരിശോധനയില്‍ പുതുതലമുറ ലഹരി വസ്‌തുക്കളായ എല്‍.എസ്.ഡി ഉള്‍പ്പെടെ എട്ടിനം ലഹരി പദാര്‍ഥങ്ങളാണ് പാര്‍ട്ടിയില്‍നിന്നു പിടിച്ചെടുത്തത്.കഴിഞ്ഞ ദിവസം കേസ് ഏറ്റെടുത്തതിനു പിന്നാലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്‌ഥനും അഭിഭാഷകനും ഹാജരാകാതിരുന്നതിനാല്‍ മുട്ടം കോടതി കസ്‌റ്റഡി അപേക്ഷ തള്ളി.
കേസ് വീണ്ടും തിങ്കളാഴ്‌ച്ച കോടതി പരിഗണിക്കും. പ്രതികളെ കസ്‌റ്റഡിയില്‍ ലഭിച്ചാല്‍ വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ഇതര സംസ്‌ഥാന ലഹരി സംഘവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. കേസില്‍ സംഘാടകരായ ഒന്‍പത് പേരെ അറസ്‌റ്റ് ചെയ്‌തു വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. കേസിലെ ഒന്നാം പ്രതി തൊടുപുഴ സ്വദേശി അജ്‌മല്‍, നടിയും മോഡലുമായ ബ്രിസ്‌റ്റി ബിശ്വാസ് എന്നിവര്‍ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
വാഗമണ്‍ നിശാപാര്‍ട്ടിയിലേക്ക് സംഘം ലഹരി എത്തിച്ചത് ബംഗളുരുവില്‍നിന്നാണെന്നാണ് പ്രതികളില്‍ നിന്നും ലഭിക്കുന്ന വിവരം.അന്വേഷണ വിവരങ്ങളടങ്ങുന്ന കേസ് ഡയറി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിന്‍റെ നേതൃത്വത്തിലാണ് കേസിന്‍റെ തുടരന്വേഷണം. ബംഗളൂരുവില്‍ നിന്ന് കൊച്ചി വഴി സംസ്ഥാനത്തെ നിശാപാര്‍ട്ടികളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതില്‍ കൂടുതല്‍ കണ്ണികളുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.ബംഗളുരു കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
Discussion about this post