ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലും ഹരിയാനയിലുമായി ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് റിലയന്‍സ് ജിയോ. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ജിയോയുടെ ആവശ്യം. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ പഞ്ചാബില്‍ മാത്രം 1,500 ടവറുകള്‍ക്ക് കര്‍ഷകര്‍ കേടുപാടുകള്‍ വരുത്തിയെന്നും പിന്നാലെ ടെലികോം സേവനങ്ങള്‍ തടസപ്പെട്ടതായും റിലയന്‍സ് ജിയോ പറയുന്നു.
നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് റിലയൻസ് കത്തയച്ചിരുന്നു. എങ്കിലും വീണ്ടും ടവറുകൾ തകർക്കപ്പെടുകയായിരുന്നു. ഇതോടെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം, കരാര്‍ കൃഷി നടത്താനോ കോര്‍പ്പറേറ്റ് കൃഷി നടത്താനോ ഉദ്ദേശമില്ലെന്ന ഉറപ്പുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്ന് രംഗത്തെത്തി. കാര്‍ഷിക ബിസിനസിലേയ്ക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും റിലയന്‍സ് വ്യക്തമാക്കി.
130 കോടി ജനങ്ങളുടെ അന്നദാതാക്കളായ കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം മാത്രമേയുള്ളൂ എന്നും റിലയന്‍സ് അറിയിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കര്‍ഷകരെ മറയാക്കി മറ്റ് താത്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും റിലയന്‍സ് വ്യക്തമാക്കി.
Discussion about this post