ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കു താമസം മാറ്റുന്നു. അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണു സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പ്രിയങ്കയുടെ നടപടി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭാര്യാ സഹോദരന് കൈലാസ് നാഥ് കൗളിന്റെ ഭാര്യയായ ഷീല കൗളിന്റെ ലക്നോവിലെ വസതിയാണു പ്രിയങ്ക താമസത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഫെബ്രുവരി മുതല്‍ പ്രിയങ്ക ഇവിടെ താമസം ആരംഭിക്കുമെന്നും മുഴുവന്‍ സമയവും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചായത്തുതലം മുതല്‍ പാര്‍ട്ടിയെ ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങുകയാണു പ്രിയങ്കയുടെ ലക്ഷ്യമെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഇതിനു മുന്നോടിയായി ജില്ലാ അധ്യക്ഷമാരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. അതെ സമയം പ്രിയങ്ക ഉത്തർ പ്രദേശിന്റെ ചുമതല എടുത്തതിനു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.
Discussion about this post