ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയും മൊബൈല്‍ ടവറുകള്‍ ഉള്‍പ്പെടെ നശിപ്പിച്ചതിനെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പഞ്ചാബ് സര്‍ക്കാരിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി നോട്ടീസയച്ചു. വാദം കേള്‍ക്കുന്നതിനിടെ, ഫെബ്രുവരി 8ലേക്ക് പഞ്ചാബ് സര്‍ക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു. പഞ്ചാബ് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ അതുല്‍ നന്ദ, കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സത്യപാല്‍ ജെയിന്‍ എന്നിവരാണ് ജസ്റ്റിസ് സുധീര്‍ മിത്തലിന് മുന്നില്‍ ഹാജരായത്.
ജിയോ മൊബൈല്‍ ടവറുകളുടെ കേടുപാടുകള്‍ വിലയിരുത്തുന്നതിനും സംരക്ഷണം നല്‍കുന്നതിനും പഞ്ചാബ് സര്‍ക്കാര്‍ 1019 പട്രോളിംഗ് സ്ക്വാഡുകളെയും 22 നോഡല്‍ ഓഫീസര്‍മാരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ പഞ്ചാബ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ അതുല്‍ നന്ദ കോടതിയെ അറിയിച്ചു.കര്‍ഷകരുടെ പ്രക്ഷോഭത്തിന്റെ പേരില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരും ബിസിനസ്സ് എതിരാളികളും നടത്തിയ നാശനഷ്ടങ്ങള്‍ക്കെതിരെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് തിങ്കളാഴ്ചയാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്.
മൊബൈല്‍ ടവറുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയും ജിയോ സെന്ററുകള്‍ അടച്ചുപൂട്ടുകയും ചെയ്തുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചാബ് ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ടെലികോം വകുപ്പ് എന്നിവരെ കക്ഷികളാക്കിയാണ് കമ്പനി ഹര്‍ജി സമര്‍പ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരെ കണ്ടെത്താന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്നു.
കമ്പനിക്കെതിരെ നിരന്തരമായ തെറ്റായ പ്രചാരണം നടക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു.ദേശീയതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് ജിയോ മുന്നോട്ടുപോകുന്നത്. ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത ഒരേയൊരു ടെലികോം കമ്പനിയാണ് ജിയോ. എയര്‍ടെല്‍, വീ( വോഡഫോണ്‍-ഐഡിയ) എന്നിവര്‍ ഭൂരിഭാഗവും ചൈനീസ് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. വമ്പന്‍മാരായ ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെയും ആക്രമണത്തിനെ അതിജീവിക്കാന്‍ ചെറുകിട, ചില്ലറ വ്യാപാരികള്‍ക്ക് പിന്തുണ നല്‍കുന്ന ഒരേയൊരു റീട്ടെയില്‍ കമ്പനിയാണ് റിലയന്‍സ് റീട്ടെയില്‍.
read also: ബംഗളൂരുവില്‍ വീണ്ടും ലഹരിവേട്ട; സോഫ്റ്റ് വെയർ എൻജിനീയർമാരായ മൂന്ന് മലയാളികള്‍ പിടിയില്‍
ഇന്ത്യന്‍ ബഹുരാഷ്ട്ര കച്ചവടക്കാരെയും ചില്ലറ വ്യാപാരികളെയും നശിപ്പിക്കാനും ഇന്ത്യയുടെ വലിയ വിപണിയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനും തങ്ങളുടെ പണശക്തി ഉപയോഗപ്പെടുത്തുന്നതിനായി ഈ ബഹുരാഷ്ട്ര കമ്ബനികള്‍ താല്‍പ്പര്യപ്പെടുന്നു. അതിനായി മുന്‍പ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വീകരിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനത്തിന്റെ പ്രധാന പടിയായി ജിയോ തദ്ദേശീയമായി 5 ജി സാങ്കേതികവിദ്യ നിര്‍മ്മിച്ചു. ഇത് എല്ലാ വിദേശശക്തികള്‍ക്കും ദഹിച്ചിട്ടില്ലെന്നും ഇത്തരം വിദേശ താല്‍പ്പര്യങ്ങളുമായി യോജിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അവസരവാദികളുമായി ഒരുമിച്ച് നിക്ഷിപ്ത താല്‍പ്പര്യങ്ങളായി പ്രവര്‍ത്തിക്കുന്നുവെന്നും വൃത്തങ്ങള്‍ പറയുന്നു.
Discussion about this post