യൂറോപ്പിലേക്ക് കുടിയേറിയ പശ്ചിമേഷ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി 200 പള്ളി നിര്‍മ്മിച്ച് നല്‍കാമെന്ന് സൗദിയുടെ വാഗ്ദാനം. നൂറ് അഭയാര്‍ത്ഥികള്‍ക്ക് ഒരു പള്ളി എന്ന നിലയില്‍ 200 പള്ളികള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് സൗദി അറിയിച്ചു.
അഭയാര്‍ത്ഥികള്‍ക്ക് നേരെ അറബ് രാഷ്ട്രങ്ങള്‍ വാതില്‍ കൊട്ടിയടക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയരുന്നതിനിടെയാണ് സൗദിയുടെ തികച്ചും പരിഹാസ്യമായ വാഗ്ദാനം. ബഹാറൈന്, കുവൈത്ത്, ഖത്തര്‍, ഒമാന്‍, യുഎഇ തുടങ്ങിയ സമ്പന്ന രാജ്യങ്ങള്‍ മുസ്ലിം മതവിശ്വാസികളായ സഹോദരന്മാര്ക്ക് നേരെ പുലര്‍ത്തുന്ന അവഗണന ഈ രാജ്യങ്ങളുടെ സാഹോദര്യമില്ലായ്മയുടെ പ്രത്യക്ഷ തെളിവാണെന്നാണ് വിലയിരുത്തല്‍.
ലെബനിസ് പത്രമായ അല്‍ ഡയറിനെ ഉദ്ധരിച്ച് ഇന്‍ഡിപെന്റഡ് പോലുള്ള പത്രങ്ങളാണ് സൗദിയുടെ സഹായ വാഗ്ദാനം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
മതപരമായ കാര്യങ്ങളില്‍ സൗദിയിലെ യാഥാസ്ഥിതിക ഭരണം പുലര്‍ത്തുന്ന ജാഗ്രത സ്വന്തം മതത്തില്‍ പെടുന്ന അഭയാര്‍ത്ഥികളുടെ ജീവന് രക്ഷിയ്ക്കുന്ന കാര്യത്തിലില്ലെന്ന ആക്ഷേപം ശക്തമാണ്. സൗദിയുടെ പ്രസ്താവന വിവിധ സാമൂഹ്യമാധ്യമങ്ങളിലും കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
Discussion about this post