സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്‘ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. കറുത്ത നിറത്തിലുള്ള ഫുൾ സ്ലീവ് ഷർട്ടും കറുത്ത കരയുള്ള ഡബിൾ മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹൻലാൽ ആണ് പോസ്റ്ററിൽ ആരാധകർക്ക് ആവേശമാകുന്നത്.
സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തിലെത്തുന്ന ഗോപൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ്‌കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.
ചരിത്രവിജയമായ പുലിമുരുകന്റെ തിരക്കഥ രചിച്ച ഉദയകൃഷ്ണയാണ് ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററും ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
Aaraattu
Posted by Mohanlal on Friday, January 8, 2021
Discussion about this post