തിരുവനന്തപുരം: സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റി വെച്ചു. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ജനുവരി 17ന് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് മാറ്റി വെച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
ദേശീയ പോളിയോ നിർമാർജ്ജന പരിപാടിയുടെ ഭാഗമായി നിശ്ചയിച്ചിരുന്ന തുള്ളിമരുന്ന് വിതരണമാണ് മാറ്റി വെച്ചിരിക്കുന്നത്.
കൊവിഡ് വാക്സിൻ വിതരണം നടക്കുന്നതിനാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് തുള്ളിമരുന്ന് വിതരണം മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post