ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ഷകരുമായി കൂടിക്കാഴ്‌ച നടത്താനിരുന്ന വേദി കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് ഗ്രാമസന്ദര്‍ശനവും പൊതുപരിപാടിയും മുഖ്യമന്ത്രി റദ്ദാക്കി. കര്‍നാലിനു സമീപം കെമ്‌ല ഗ്രാമത്തിലാണു സംഭവം. പുതിയ കര്‍ഷിക നിയമങ്ങളുടെ നേട്ടങ്ങളെക്കുറിച്ചു കര്‍ഷക സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. പ്രതിഷേധസാധ്യത കണക്കിലെടുത്ത് കനത്തസുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിരുന്നു.
ഗ്രാമത്തിലേക്കു കടക്കാന്‍ ശ്രമിച്ചവരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു തടഞ്ഞു. എന്നാല്‍, ഏതാനും കര്‍ഷകര്‍ ഇതു മറികടന്നു സമ്മേളനവേദിയിലെത്തി. ഇവര്‍ കസേരകള്‍ മറിച്ചിടുന്നതിന്റെയും പോസ്‌റ്ററുകള്‍ കീറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് വിശദീകരിക്കാനായി സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്ത് വേദിക്കുനേരെ ആക്രമണം നടന്നതില്‍ കര്‍ഷക യൂണിയന്‍ നേതാവിനെ കുറ്റപ്പെടുത്തി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഗുര്‍ണം ചാദുനിയാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഖട്ടാര്‍ പറഞ്ഞു.
മനോഹര്‍ ലാല്‍ ഖട്ടാര്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയാണ് കര്‍ഷക പ്രക്ഷോഭ അനുകൂലികള്‍ തകര്‍ത്തത്. ഹെലിപ്പാട് അടക്കമാണ് തകര്‍ത്തത്. ഇതേത്തുടര്‍ന്നാണ് ഖട്ടാറിന്റെ പരിപാടി റദ്ദാക്കിയത്. കര്‍ഷക സമരത്തിന് പിന്നില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും പ്രധാന പങ്കുണ്ട്. അത് തുറന്നുകാട്ടപ്പെടുകയാണിവിടെ എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ കര്‍ഷകര്‍ ചെയ്യില്ല.
അക്രമികള്‍ കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തതെന്നും ഖട്ടാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ സംഭവം ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുകയാണ്. അത് ഞാന്‍ തുറന്ന് കാട്ടാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ വലുതായിരുന്നു. കര്‍ഷകന് വിദ്യാഭ്യാസം കുറവായിരിക്കാം എന്നാലും അവന്‍ വിവേകിയാണ്. അഭിപ്രായം പറയുന്നവരെ തടയാന്‍ ശ്രമിക്കുന്നത് ശരിയലിലെന്നും ഖട്ടാര്‍ പറഞ്ഞു.
കര്‍ഷക പ്രക്ഷോഭകരുമായി ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നതാണ്. കൂടാതെ പ്രതീകാത്മക സമരം നടത്താന്‍ അവര്‍ക്ക് സമ്മതം നല്‍കിയതുമാണ്. ആ വിശ്വാസത്തിലായിരുന്നു ഒരുക്കങ്ങള്‍ നടത്തിയത്. അയ്യായിരത്തിലധികം പേരാണ് ഇന്ന് ആ പ്രതിഷേധത്തില്‍ പങ്കെടുത്തതെങ്കിലും ചിലര്‍ വാഗ്ദ്ധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഖട്ടാര്‍ പറഞ്ഞു.
Discussion about this post