Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കല്യാണ മണ്ഡപങ്ങളിൽ നിന്ന് എച്ചിൽ ഭക്ഷിച്ചു ഐഎഎസ് പഠിക്കുന്ന യുവതിയുടെ കഥയിൽ സത്യാവസ്ഥ വെളിപ്പെടുത്തി കൊല്ലം ജില്ലാ കളക്ടർ

ശ്യാമിലിയും കുടുംബവും ഇന്ന് കഴിയുന്നത് വിളിക്കാത്ത കല്യാണങ്ങളിൽ ഓഡിറ്റോറിയത്തിൽ പോയി ബാക്കി വരുന്ന ഭക്ഷണങ്ങൾ വാങ്ങിയും ഹോട്ടലുകളിൽ മിച്ചം വരുന്ന സാധനങ്ങൾ വാങ്ങി പാകം ചെയ്തു വിശപ്പടക്കിയുമാണ് എന്ന രീതിയിലായിരുന്നു വാർത്ത

by Brave India Desk
Jan 11, 2021, 11:44 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ഐഎഎസ് പഠിക്കുന്ന ശ്യാമിലി എന്ന യുവതിയും അവളുടെ കുടുംബവും നേരിടുന്ന ദുരവസ്ഥ. ഐഎഎസ് കോച്ചിങ്ങിനു എറണാകുളം കലൂരിൽ പഠിക്കുന്ന പെൺകുട്ടിയാണ് ശ്യാമിലി. ശ്യാമിലിയും കുടുംബവും ഇന്ന് കഴിയുന്നത് വിളിക്കാത്ത കല്യാണങ്ങളിൽ ഓഡിറ്റോറിയത്തിൽ പോയി ബാക്കി വരുന്ന ഭക്ഷണങ്ങൾ വാങ്ങിയും ഹോട്ടലുകളിൽ മിച്ചം വരുന്ന സാധനങ്ങൾ വാങ്ങി പാകം ചെയ്തു വിശപ്പടക്കിയുമാണ് എന്ന രീതിയിലായിരുന്നു വാർത്ത.

എന്നാൽ ഇതിൽ വിശദീകരണവുമായി കൊല്ലം ജില്ലാ കളക്ടർ രംഗത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ.

Stories you may like

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അത്യന്തം ഹൃദയഭേദകമായ ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ കാണുവാനും വായിക്കുവാനും ഇടയായി. വാർത്ത ഇങ്ങനെയാണ്: താനും തൻ്റെ കുടുംബവും പട്ടിണിയിൽ ആണെന്നും കല്യാണമണ്ഡപങ്ങളിൽ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങളുടെ ബാക്കി കഴിച്ചാണ് ജീവിക്കുന്നതെന്നും കാണിച്ച് കൊല്ലം ജില്ല കേന്ദ്രീകരിച്ച് ചില പ്രാദേശിക ചാനലുകൾ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ഈ വിശദീകരണത്തിന് ആധാരം. പ്രസ്തുത വിവരം ശ്രദ്ധയിൽപ്പെട്ട മാത്രയിൽ തന്നെ വിഷയം ഗൗരവമായി എടുക്കുകയും അടിയന്തിര അന്വേഷണം നടത്തുകയുമുണ്ടായി.

ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ പരാതി ഉന്നയിച്ച വ്യക്തി ജില്ലയിൽ മണ്ണ് സംരക്ഷണ വകുപ്പിൽ ഡ്രൈവർതസ്തികയിൽ ജോലി ചെയ്തുവരവെ അച്ചടക്ക നടപടിയെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട വ്യക്തിയാണ്.തുടർന്ന് ആലപ്പുഴ ജില്ലയിൽ താമസിച്ചു വന്നിരുന്നതും ആകുന്നു. ടി വ്യക്തിക്ക് നിലവിൽ രണ്ടിലധികം ഭാര്യമാരും നാല് കുട്ടികളും ഉള്ളതായി അറിയുന്നു. മൂന്ന് കുട്ടികൾ സ്കൂൾ പ0നം നടത്തി വരുന്നതുമാണ്.ഒരു മകൾ മൂന്നാലെ മരണപ്പെട്ടിട്ടുള്ളതും, മൂന്നു മക്കളിൽ മൂത്ത മകൾ സിവിൽ സർവീസ് പ0നത്തിന് പോകുന്നതായും പഠിക്കുന്ന സ്ഥാപനത്തിൻ്റെ സഹായത്താലാണ് പ0ന കാര്യങ്ങളും ഭക്ഷണവും നടന്നു പോകുന്നതും എന്ന മാധ്യമ വാർത്തയും തുടർന്ന് കാണുകയുണ്ടായി.

ഈ വാർത്തയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകൻ എന്നു പറയുന്ന സുഹൃത്തോ അല്ലെങ്കിൽ ബന്ധപ്പെട്ട കക്ഷിയോ കുടുംബമോ ജില്ലാ കളക്ടറെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെയോ ബന്ധപ്പെടുകയോ നിജസ്ഥിതി അന്വേഷിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ആ വാർത്തയും വിവരങ്ങളും യഥാർത്ഥ വസ്തുതകൾ പ്രകാരമല്ല എന്ന് റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ മനസ്സിലായിട്ടുള്ളതാണ്.ഇപ്പോൾ ആലപ്പുഴയിൽ സ്വന്തം സ്ഥലത്തു താമസിച്ചുകൊണ്ടിരുന്ന വ്യക്തിയും കുടുംബവും നാലു ദിവസങ്ങൾക്കു മുൻപ് മാത്രമാണ് കൊല്ലത്തു വീണ്ടും വന്നിട്ടുള്ളത്.

ടി കുടുംബത്തിനായി ഭവനപദ്ധതി, ഭക്ഷ്യ സഹായ പദ്ധതി, പഠനസഹായം തുടങ്ങിയ ധനസഹായങ്ങൾ ഉൾപ്പെടെയുള്ളവ നൽകുന്നതിന് വിവിധ സർക്കാർ സംവിധാനങ്ങൾ തയ്യാറായി മുന്നോട്ടുവന്നുവെങ്കിലും ആയതിലേക്ക് ആവശ്യമായ അപേക്ഷകളോ രേഖകൾ ഉൾപ്പെടെ ഉള്ളവയോ സമർപ്പിക്കുവാൻ ടി കുടുംബം നാളിത് തയ്യാറായിട്ടില്ലാത്തതുമാകുന്നു. കൃത്യമായ വിവരങ്ങൾ അന്വേഷിച്ചു പോയ ഉദ്യോഗസ്ഥയോട് പോലും നല്ലരീതിയിൽ അല്ല പെരുമാറിയിട്ടുള്ളതും.

സിവിൽ സർവീസിന് കോച്ചിംഗ്ന് പോകുന്ന കുട്ടിയെ സംബന്ധിച്ചാണെങ്കിൽ ആയതിന് അടിസ്ഥാന ബിരുദ യോഗ്യത പോലും ടി കുട്ടി കരസ്ഥമാക്കിയതിനുള്ള ലഭ്യമാക്കിയിട്ടില്ല. ജോലിയിലിരിക്കെ ടി വ്യക്തിക്ക് അനുവദിച്ചു നൽകിയ സർക്കാർ കോട്ടേഴ്സിൽ, സർവീസിൽ നിന്ന് പിരിച്ചു വിട്ടതിനും ശേഷം പോലും ഒഴിഞ്ഞ് നൽകാതെ അനധികൃതമായി കൈവശം വെച്ചു കൊണ്ടാണ് അടിസ്ഥാന രഹിതമായ പരിദേവനങ്ങൾ, ആരോപണങ്ങൾ എന്നിവ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്.

2020 ഏപ്രിൽ മാസത്തിലും ഇത്തരത്തിൽ വാർത്ത ചമച്ച് വിവിധ സംഘടനകളിൽ നിന്നും പലവിധ സഹായങ്ങൾ വാങ്ങിയതായും അറിവായിട്ടുള്ളതാണ്. സർക്കാർ സംവിധാനങ്ങളെയാകെ പ്രതിക്കൂട്ടിൽ നിർത്തുന്നതും പൊതു ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ചില തല്പര സാമൂഹിക മാധ്യമങ്ങളും വ്യക്തികളും തുടരുന്നത് ഭൂഷണമല്ല. ബന്ധപ്പെട്ട വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത്തരം പ്രവൃത്തികൾക്ക് എതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണ്.

read also: ഐ.എ. എസ്സിന് പഠിക്കുന്ന പെൺകുട്ടിയും കുടുംബവും ഭക്ഷണം കഴിക്കുന്നത് ഭിക്ഷ യാചിച്ച്.. നോർത്ത് ഇന്ത്യയിൽ അല്ല പ്രബുദ്ധ കേരളത്തിൽ

ഒപ്പം കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ സർക്കാർ സംവിധാനങ്ങൾക്ക് എതിരെ തെറ്റിധാരണ ജനകവും അടിസ്ഥാന രഹിതവുമായ വാർത്തകൾ ചമക്കുന്ന സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ആയതിൽ നിന്ന് പിന്തിരിയണമെന്നും അല്ലാത്തപക്ഷം അത്തരക്കാർക്ക് എതിരെയും നിയമാനുസൃത നടപടികൾക്ക് സ്വീകരിക്കുവാൻ നിർബദ്ധിതമാകുമെന്നും ബന്ധപ്പെട്ട എല്ലാവരെയും ഇത്തരുണത്തിൽ അറിയിച്ചുകൊള്ളുന്നു.

മാത്രമല്ല, ബന്ധപ്പെട്ട കുടുംബത്തിനും കുട്ടികൾക്കും അപേക്ഷകൾ പരിശോധിച്ചു അർഹമായ എല്ലാ നിയമാനുസൃത ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വകുപ്പുകൾക്കു നിർദ്ദേശം നല്കിയിട്ടുള്ളതുമാണ്.

Tags: shyamily
Share15
Tweet
Send
Share

Latest stories from this section

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

തെക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത!

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

“യു.ഡി.എഫ് ഭരണത്തിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ലീഗ് ആർ.എസ്.എസിന് പരവതാനി വിരിക്കുന്നു”:പി. ജയരാജൻ!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies