കണ്ണൂര്‍: കേരള കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിന് കണ്ണൂരില്‍ നിന്നും പ്രാതിനിധ്യം. കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തില്‍ നിന്ന് അഞ്ഞൂറ് വളണ്ടിയര്‍മാരാണ് ഡല്‍ഹി സമരകേന്ദ്രത്തിലേക്കു പുറപ്പെട്ടത്. ഹെഡ്പോസ്റ്റ് ഓഫീസ് പരിസരത്തെ സംയുക്ത കര്‍ഷകസത്യഗ്രഹ വേദിയില്‍ കിസാന്‍ സഭാ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും സിപിഎം നേതാവുമായ എസ് രാമചന്ദ്രന്‍ പിള്ള മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
കൃഷിക്കാരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാനാണ് അത്യൂജ്വലമായ ഈ പോരാട്ടമെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലെ വളണ്ടിയര്‍മാരാണ് പ്രത്യേക ബസ്സുകളില്‍ കണ്ണൂരില്‍നിന്നു പുറപ്പെട്ടത്. എന്നാൽ ഇതിന്റെ പിന്നിൽ കലാപമാണോ ലക്ഷ്യമെന്നാണ് പൊതുവെയുള്ള സംശയം. കർഷക സമരത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങളിൽ ഇടതു സംഘടനകൾക്ക് നല്ല പങ്കുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആരോപിച്ചിരുന്നു.
മനോഹര്‍ ലാല്‍ ഖട്ടാര്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദി കര്‍ഷക പ്രക്ഷോഭ അനുകൂലികള്‍ ഹെലിപ്പാട് അടക്കമാണ് തകര്‍ത്തത്. ഇതേത്തുടര്‍ന്നാണ് ഖട്ടാറിന്റെ പരിപാടി റദ്ദാക്കിയത്. കര്‍ഷക സമരത്തിന് പിന്നില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും പ്രധാന പങ്കുണ്ട്. അത് തുറന്നുകാട്ടപ്പെടുകയാണിവിടെ എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ കര്‍ഷകര്‍ ചെയ്യില്ല. ഇതിനു പിന്നിൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ വേണ്ടി ഇടതു സംഘടനകളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
read also: സിബിഐ അന്വേഷണം: പെരിയ കേസിലെ പ്രതികൾക്ക് ക്‌ളാസെടുക്കാൻ സിപിഎം നേതാക്കളും അഭിഭാഷകരും ജയിലിൽ
ഇതിനു ശരിവെക്കുന്ന തരത്തിൽ കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുഖമായ ചുംബന സമര നായികാ രശ്മി ആർ നായരും ശബരിമലയിൽ അർദ്ധരാത്രിയിൽ പ്രവേശിച്ചു കലാപമുണ്ടാക്കാൻ ശ്രമിച്ച ബിന്ദു അമ്മിണിയും കർഷക സമരത്തിൽ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിൽ നിന്ന് കർഷകരെന്ന വ്യാജേന സിപിഎം പ്രവർത്തകർ ഡൽഹിക്ക് പോകുന്നത്.
Discussion about this post