പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമക്ക് മുകളില്‍ ബി.ജെ.പിയുടെ കൊടി കെട്ടിയയാള്‍ പിടിയില്‍. പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ ദുരൂഹത ഉള്ളതായാണ് സൂചന. കാരണം ഇയാളുടെ വീഡിയോ കണ്ടതിൽ നിന്ന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി കാണാൻ കഴിഞ്ഞില്ല. കൂടാതെ പതാക കിട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നില്‍ നിന്നെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൃത്യമായ ഉദ്ദേശത്തോടെ തന്നെ ഗാന്ധിയുടെ കഴുത്തില്‍ ബിജെപിയുടെ കൊടി കെട്ടി എന്ന് തന്നെയാണ് നേരത്തെ പൊലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ച്ച രാവിലെ 7.45 നാണ് ഒരു വ്യക്തി നഗരസഭയിലെ മതില്‍ ചാടി കടക്കുന്നത്. നേരെ ഗാന്ധി പ്രതിമക്ക് മുമ്പിലേക്ക് നടക്കുന്നു. കോണി വഴി മുകളില്‍ കയറി ബി.ജെ.പി പതാക പ്രതിമയില്‍ കെട്ടിവെക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബി.ജെ.പിയുടെ കൊടി കെട്ടിയത്. താഴെ ഇറങ്ങിയതിനു ശേഷം അല്‍പ്പ സമയം ചെലവിട്ട ശേഷമാണ് കൊടി കെട്ടിയ വ്യക്തി നഗരസഭ വളപ്പില്‍ നിന്നും പോകുന്നത്.
രണ്ടാം ശനിയാഴ്ച്ച രാവിലെയാണ് കൊടി കെട്ടിയതെന്ന് നഗരസഭയിലെ സി.സി.ടി.വി യിലെ സമയം തെളിയിക്കുന്നു. രണ്ട് ദിവസം ഗാന്ധി പ്രതിമ ബി.ജെ.പി പതാകയും ഏന്തി നില്‍ക്കേണ്ടി വന്നു. രൂപസാദൃശ്യമുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. സംഭവത്തിനെതിരെ പ്രതിഷേധം തുടര്‍ന്നു കൊണ്ടേയിരിക്കുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലായത് .
ഇന്നലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനെത്തി. ബിജെപി തന്നെയാണ് മഹാത്മാവിന്റെ പ്രതിമയില്‍ കൊടികെട്ടിയതെന്ന് സിപിഐഎമ്മും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
Discussion about this post