തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ കാല് വഴുതി വീണ് അരൂര്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന് പരുക്ക്. ബുധനാഴ്ച രാവിലെ നിയമസഭാ സമ്മേളനത്തിന് പേകാന്‍ തയാറെടുക്കവെയായിരുന്നു സംഭവം.
കാല്‍വഴുതി വീണതിനെ തുടര്‍ന്ന് ഷാനിമോളെ ആംബുലന്‍സില്‍ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇടതുകാലിന്റെ ചെറുവിരലില്‍ നേരിയ പൊട്ടൽ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ടു. ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു.
എംഎല്.എ ഹോസ്റ്റല്‍ വളപ്പിലെ ചന്ദ്രഗിരി ബ്ലോക്കിലാണ് ഷാനി മോള് ഉസ്മാന്റെ മുറി.
Discussion about this post