തിരുവനന്തപുരം: റിമാൻഡ് പ്രതി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മരണകാരണം പോലീസ് മര്‍ദ്ദനമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജയില്‍ ഡിജിപിയും കോട്ടയം ജില്ലാ പോലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ആന്റണി ഡൊമിനിക്ക് നിര്‍ദേശിച്ചു.
കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ റിമാന്‍ഡ് പ്രതി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖ്(36) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഷെഫീഖിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പോലീസ് മര്‍ദനത്തില്‍ സംഭവിച്ചതാണെന്ന് കുടുംബം ആരോപിക്കുന്നു.
Discussion about this post