Friday, January 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

കൊച്ചി കോർപ്പറേഷനിൽ ഇടത് മുന്നണിയെ ഞെട്ടിച്ച് ബിജെപി; 5 അംഗങ്ങളുമായി സ്ഥിരം സമിതി അധ്യക്ഷ പദവിയിലേക്ക്

by Brave India Desk
Jan 14, 2021, 06:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ അഞ്ച് കൗൺസിലർമാരെ വെച്ച് ഞെട്ടിക്കുന്ന നീക്കവുമായി ബിജെപി. നികുതി അപ്പീൽ കമ്മിറ്റി സ്ഥിരം സമിതി പിടിക്കാൻ ബിജെപി നടത്തിയ അപ്രതീക്ഷിത നീക്കം ഇടത് മുന്നണിയുടെ കണ്ണു തള്ളിച്ചിരിക്കുകയാണ്. അട്ടിമറികളും ഇടത് വലത് ഒത്തുതീർപ്പും നടന്നില്ലെങ്കിൽ കോർപ്പറേഷനിൽ ബിജെപി ചരിത്രം കുറിക്കും.

എൽഡിഎഫ്– 34, യുഡിഎഫ്– 31, ബിജെപി– 5, സ്വതന്ത്രർ– 4 എന്നിങ്ങനെയാണു കൊച്ചി കോർപറേഷനിലെ കക്ഷി നില. അപ്രതീക്ഷിന നീക്കങ്ങൾക്കൊടുവിൽ സ്ഥിരം സമിതികളിൽ നേരിട്ടു തിരഞ്ഞെടുപ്പു നടന്ന 8 വനിത സംവരണ സീറ്റുകളിൽ 37-37 ആയിരുന്നു കക്ഷിനില. തുടർന്ന് മരാമത്ത് കമ്മിറ്റിയിലെ വനിത സംവരണ വോട്ടെടുപ്പിൽ സിപിഎം അംഗം എം.എച്ച്.എം. അഷ്റഫിന്റെ വോട്ട് അസാധുവായി. ഇതോടെ 36നെതിരെ 37 വോട്ടുകൾക്ക് യുഡിഎഫ് സീറ്റ് സ്വന്തമാക്കി.

മറ്റ് 4 സീറ്റുകളിൽ വോട്ടുകൾ 37-37 എന്ന നിലയിൽ തുല്യത പാലിച്ചു. ഇവിടെ നറുക്കെടുപ്പിൽ മൂന്ന് സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു. എന്നാൽ നികുതി അപ്പീൽ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നിർണ്ണായകമാവുകയാണ്. നികുതി അപ്പീൽ കമ്മിറ്റിയിലേക്കു തിരഞ്ഞെടുപ്പു പൂർത്തിയായ 7 അംഗങ്ങളിൽ ബിജെപി– 4, യുഡിഎഫ്– 2, എൽഡിഎഫ്–1 എന്നതാണ് നിലവിലെ നില. ഭൂരിപക്ഷം നേടാൻ വേണ്ടത് 5 അംഗങ്ങളുടെ പിന്തുണയാണ്. ഇതോടെ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബിജെപി കൗൺസിലർ സുധ ദിലീപ്കുമാർ ആ സ്ഥാനം രാജിവച്ചു. ഇവർ ഇനി നികുതി അപ്പീൽ കമ്മിറ്റിയിലേക്കു മത്സരിക്കും.

18നു നടക്കുന്ന തിരഞ്ഞെടുപ്പിൽ സുധ ജയിച്ചാൽ നികുതി സമിതിയിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമാകും. അങ്ങനെ സംഭവിച്ചാൽ ഇരു മുന്നണികളെയും, പ്രത്യേകിച്ച് കോർപ്പറേഷൻ ഭരിക്കുന്ന ഇടത് മുന്നണിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന നീക്കമാകും അത്.

Tags: bjpldfKochi CorporationMAINStanding Commitee
ShareTweetSendShare

Discussion about this post


Related Posts

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

‘സ്വത്തും വരുമാനവും കൂടുതൽ ക്രിസ്ത്യാനികള്‍ക്ക്, സംവരണം നൽകിയിട്ടും മുസ്ലീങ്ങൾ പിന്നിൽ’: അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്നതെന്ന് വിമർശനവുമായി ഫസൽ ഗഫൂര്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് 1.50 കോടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ്

‘ബജറ്റ് പ്രഖ്യാപനം വെറും പ്രഹസനം’; ബജറ്റിൽ പറയുന്ന 20 ലക്ഷം തൊഴിൽ വാഗ്ദാനം വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ

Next Post

സംസ്ഥാനത്ത് ശമനമില്ലാതെ കൊവിഡ് ബാധ; 19 മരണം കൂടി സ്ഥിരീകരിച്ചു

Latest News

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുത്ത് രാജ്യം; വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും

ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

കൊവിഷീല്‍ഡ് വാക്സിന് നേപ്പാളില്‍ അംഗീകാരം; ലഭ്യമാക്കുക ഇന്ത്യയില്‍ നിന്ന്, 20 ലക്ഷം ഡോസ് കൈമാറും

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ര്‍ ടാ​ക്സി സ​ര്‍​വീ​സ് ഛണ്ഡീ​ഗ​ഡില്‍ നിന്ന് ആരംഭിച്ചു​‌; പ​ച്ച​ക്കൊ​ടി കാ​ട്ടി​ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ർ

‘സ്വത്തും വരുമാനവും കൂടുതൽ ക്രിസ്ത്യാനികള്‍ക്ക്, സംവരണം നൽകിയിട്ടും മുസ്ലീങ്ങൾ പിന്നിൽ’: അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്നതെന്ന് വിമർശനവുമായി ഫസൽ ഗഫൂര്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് 1.50 കോടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ്

‘ബജറ്റ് പ്രഖ്യാപനം വെറും പ്രഹസനം’; ബജറ്റിൽ പറയുന്ന 20 ലക്ഷം തൊഴിൽ വാഗ്ദാനം വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News