നവമാധ്യമങ്ങളില്‍ ഏറ്റവും ശക്തിയുള്ളതായി മാറുകയാണ് സോഷ്യല്‍ മീഡിയ. പത്രദൃശ്യമാധ്യമങ്ങള്‍ വാണിജ്യ താല്പര്യങ്ങള്ക്കനുസരിച്ച് വാര്‍ത്തകള്‍ മുക്കുകയും, വളച്ചൊടിക്കുകയും ചെയ്യുമ്പോള്‍ നട്ടല്ലോടെ ചെറുത്തു നില്പിന്റെ ,പോരാട്ടത്തിന്റെ കരുത്ത് കൂട്ടുകയാണ് സോഷ്യല്‍ മീഡിയ.
സോഷ്യല്‍ മീഡിയയുടെ കരുത്ത് ഒരിക്കല്‍ കൂടിവെളിവായ സംഭവമാണ് ലാലിസത്തിനെതിരായ വിമര്‍ശനം. മോഹന്‍ലാലിന് രണ്ട് കോടിയോളും രൂപ നല്കി ലാലിസം ബാന്‍ഡിന്റെ അരങ്ങേറ്റ് പ്രോഗ്രാമിന് ദേശീയ ഗെയിംസ് സംഘടാകര്‍ അവസരമൊരുക്കുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ വിവാദമായി. മോഹന്‍ലാല്‍ എന്ന നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ അത് പരിപാടി നടന്നതിന് ശേഷം വളരുകയും ചെയ്തു.
തുടര്‍ന്ന് സര്‍ക്കാര്‍ പരിപാടിയ്ക്കായി നല്കിയ തുക ഒരു ചില്ലി നയാപൈസ ബാക്കിയില്ലാതെ തിരിച്ച് നല്‍കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയുടെ വലിയ വിജയം.
പക്ഷേ മോഹന്‍ലാല്‍ എന്ന കലാകാരനെ വ്യക്തി പരമായി അധിക്ഷേപിക്കുന്നതിന് പണം തിരിച്ച് നല്‍കുന്നുവെന്ന വാര്‍ത്ത വലിയ മാറ്റമൊന്നുമുണ്ടാക്കിയിട്ടില്ല. നല്ല വ്യക്തിത്വം എന്ന നിലയില്‍ കൂടി വളര്‍ന്ന ലാല്‍ എന്ന വ്യക്തിയെ വലിച്ച് താഴെയിടാന്‍ കൊതിക്കുന്ന വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ തരംകിട്ടിയാല്‍ കടിച്ച് കീറാന്‍ തയ്യാറായി പതുങ്ങിയിരിപ്പുണ്ട് എന്ന് വ്യക്തം. ന്യൂ ജനറേഷന് സിനിമക്കാരില്‍ ചിലരെ കണക്കറ്റ് പിന്തുണക്കുന്ന ഈ ലോബി, ലാലിനെ വച്ചേക്കില്ല എന്ന മട്ടിലാണ് വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്നത്. പ്രതിപക്ഷ ബഹുമാനം പോലുമില്ലാതെ ലാലിനെ ആക്രമിക്കുന്നവരുടെ മനശാസ്ത്രമെന്താഴുമെന്ന് അന്വേഷിക്കുന്നത് നന്നാവും.. ഇത്രമാത്രം അനഭിമതനായി കാണാന്‍ മാത്രം ഈ വിഷയിത്തില്‍ ലാല്‍ ചെയ്ത പതാകം എന്താണ്.
ലാലിസത്തിന് വേണ്ടി ഒരു കോടി 60 ലക്ഷം രൂപ തിരിച്ച് നല്‍കാനുള്ള തീരുമാനമറിയിച്ച് മോഹന്‍ലാല്‍ അയച്ച മെയിലില്‍ ഒരു കാരണവുമില്ലാതെ തന്നെ ആക്രമിച്ചതിലുള്ള വേദന പ്രകടിപ്പിച്ചിരുന്നു. പരിപാടി അവതരിപ്പിക്കാനുണ്ടായ സാഹചര്യം മോഹന്‍ലാല്‍ നിരത്തുമ്പോള്‍ അത് അവിശ്വസിക്കേണ്ട മുന്‍ പശ്ചാത്തലം പോലുമില്ല. വൈദ്യുതി ഉപഭോഗം കുറക്കാനുള്ള സര്‍ക്കാര്‍ പരസ്യങ്ങളില്‍,സാമൂഹ്യ ബോധവത്ക്കരണം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ പരിപാടികളില്‍ സൗജന്യമായി മോഹന്‍ലാല്‍ നേരത്തെ തന്നെ സജീവമാണ്. ലെഫറ്റനന്റ് കേണല്‍ പദവി അദ്ദേഹത്തിന് ലഭിക്കുന്നതും ഇത്തരമൊരു ജീവിതത്തിന്റെ പരിണിതിയാണ്..മറ്റേത് സിനിമക്കാരെക്കാളും വളരെ പക്വമായി സാമൂഹ്യവിഷയങ്ങളെ സമീപിക്കുന്ന ആളാണ് ലാല്‍. തികച്ചും നിഷപക്ഷമായ അദ്ദേഹത്തിന്റെ സാമൂഹ്യസമീപനങ്ങള് ദി ബെസ്റ്റ് ആക്ടര്‍ എന്ന ബ്ലോഗില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളില്‍ കാണാം. ഇതെല്ലാം ഉണ്ടായിട്ടും ലാലിസം വിവാദത്തില്‍ ലാലിനെ വളഞ്ഞിട്ടാക്രമിക്കാന്‍ ചില സോഷ്യല്‍ മീഡിയ ബുദ്ധിജീവികള്‍ കാണിക്കുന്ന ആവേശം എന്തിന്റെ പേരിലാണ്…
മോഹന്‍ലാലിനെ ആക്രമിക്കുന്നതിന് പിന്നില്‍
അഴിമതിക്കെതിരായ സ്വഭാവിക പ്രതികരണം എന്ന നിലയില്‍ അതിനെ അങ്ങനെ ചുരുക്കി കാണേണ്ടതില്ല എന്നാണ് എന്റെ പക്ഷം. നേരത്തെ തന്നെ പലതുകൊണ്ടും ലാലിനെ ഇരയില്‍ കോര്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു. മാതാ അമൃതാനന്ദമയി ശിഷ്യന് എന്ന നിലയില്‍ ലാലിനെ എതിര്‍ച്ചേരിയില്‍ നിര്‍ത്താന്‍ നേരത്തെ തന്നെ ശ്രമമുണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ പൊതു ജീവിതവുമായി കൂട്ടികുഴക്കാതിരുന്ന ലാലിന്റെ സഹജമായ രീതി ഇവര്‍ക്ക് അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ അവര്‍ക്ക് ഇപ്പോള്‍ കിട്ടിയ അവസരമാണ് ലാലിസം വിവാദം.
മോഹന്‍ലാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നു എന്ന തരത്തില്‍ ചില പ്രചരണങ്ങളും സോഷ്യല്‍ മീഡിയ ഇതിനെ നടത്തിയിരുന്നു. ലാല്‍ എന്‍എസ്എസ് സുവര്‍ണജൂബിലി സമ്മേളനത്തില്‍ പങ്കെടുത്തതും ചിലര്‍ നോട്ടമിട്ടു. ഇടത് പക്ഷത്തിന് ലാല്‍ അനഭിമതനാണെന്ന മട്ടില്‍ പ്രചരണം നടന്നു. ഇതെല്ലാം മുതലെടുത്ത് നടത്തിയ മുന്നേറ്റമാണ് ഇപ്പോള്‍ നടന്നതെന്ന് വ്യക്തം.പക്ഷേ പണം തിരിച്ച് നല്കാമെന്നുള്ള മോഹന്‍ലാലിന്റെ തീരുമാനം ഇവരെ വീണ്ടും പിന്നോട്ടടിച്ചു. എന്നാല്‍ അത് കൊണ്ടെന്നും തളരാതെ മോഹന്‍ലാലിലെ നിലംപരിശാക്കുൃമെന്ന വാശിയിലാണ് ചിലര്‍. നിഷപക്ഷമായി ചിന്തിക്കുന്ന പലരും ലാല്‍ വിമര്‍ശനത്തില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും നേരത്തെ പറഞ്ഞ നിലപാടുകാര്‍ തെറിവിളിയും പ്രചരണവുമായി രംഗത്തുണ്ട്.
സോഷ്യല്മീഡികളിലെ വിമര്‍ശകസംഘം നോട്ടമിടുന്ന ആദ്യവ്യക്തിയല്ല മോഹന്‍ലാല്‍
നവമാധ്യമം ശക്തമായി വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന ചിലരെ കൂടി നമുക്ക് പരിശോധിക്കാം. മേജര്‍ രവി, സുരേഷ്ഗോപി, പൃഥിരാജ്, ശ്രീശാന്ത് എന്നിവരാണ് സോഷ്യല്‍മീഡിയ വിമര്‍ശനത്തോടെ എന്നും നോക്കിക്കാണുന്ന ചിലര്‍. ഇതില്‍ മേജര്‍രവിയും, സുരേഷ്ഗോപിയും ശത്രുവാകുന്നത് അവരുടെ ഹിന്ദു സമീപനം കൊണ്ടും. ഹിന്ദു അനുകൂല രാഷ്ട്രീയ പശ്ചാത്തലം കൊണ്ട് കൂടിയാണ്. വിഗ്രഹ ഭഞ്ജക ഇടതപക്ഷ സ്വഭാവം ഇല്ലാത്ത ഒരു കലാകാരനെയും പൊതുരംഗത്ത് വച്ചു പൊറുപ്പിക്കില്ല എന്ന അജണ്ടയാണ് നിരന്തം ഇവര്‍ ആക്രമിക്കപ്പെടുന്നതിലെ മനശാസ്ത്രം. വ്യക്തി സ്വാതന്ത്യവും ആവിഷ്ക്കാര സ്വാതന്ത്യവും കൊട്ടിഘോഷിക്കുന്ന സോഷ്യല്‍മീഡിയ ബുദ്ധിജീവികള്‍ ഇവരെ വിമര്‍ശിക്കുമ്പോള്‍ ഇതിനൊന്നും വില കൊടുക്കാറില്ല. മേജര്‍രവിയുടെ ഫേസ്ബുക്ക് വാളില്‍ എഴുതിയ കുറിപ്പുകള്‍ അതുകൊണ്ടാണ് രവിയെ വ്യക്തിപരമായി തെറിവിളിക്കുന്ന ചിലരുടെ ആഘോഷമായി മാറിയത്. സുരേഷ്ഗോപിയെ കോവാലന് എന്ന് ആക്ഷേപിക്കുന്ന തരത്തിലെത്തുന്നത്.
ശ്രീശാന്തിന്റെയും പൃഥിരാജിന്റെയും കാര്യത്തില്‍ സമീപനം വേറെയാണെങ്കിലും ആക്രമണരീതി ഒരേ തരത്തിലാണ്. ഇന്ത്യയിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്ന ശ്രീയുടെ പതനം ആഘോഷിക്കാന്‍ സോഷ്യല്‍മീഡിയാ മലയാളി സമയം കണ്ടെത്തുന്നത് എന്തിന്റെ പേരിലാണ്. ഒരു കളിക്കാരന് എന്ന നിലയില്‍ ക്രിക്കറ്റിന് കേരളത്തില്‍ വലിയ ഈര്‍ജ്ജം ശ്രീകാന്ത് നല്കിയെന്നതില് സംശയമില്ല. ഒരു ഓവറില്‍ അഞ്ച് തരം ബോളെറിയുന്ന അപൂര്‍വ്വ പ്രതിഭയായിരുന്നു ശ്രീ. പക്ഷേ ശ്രീയെ കൊന്നൊടുക്കാന്‍ വ്യക്തിപരമായ കാരണങ്ങള്‍ തേടുകയായിരുന്നു സോഷ്യല്‍മീഡിയ വിമര്‍ശക കേസരിമാര്‍ ചെയ്തത്. കോഴ ആരോപണത്തിന് മുന്‍പും ശ്രീയെ മലയാളികള്‍ക്കിടയില്‍ നാണം കെടുത്താന്‍ അയാളുടെ വ്യക്തിജീവിതത്തിലെ നിമിഷങ്ങള്‍ പോലും പൊതുജനങ്ങള്‍ക്കിടയിലേക്ക് വലിച്ചിഴച്ചിരുന്നു. മനുഷ്യാവകാശ ലംഘനത്തിനെതിരെ കയ്മെയ് മറന്ന പോരാടുന്ന സൈബര്‍ പോരാളികള്‍ ശ്രീകാന്തിന്റെ കാര്യത്തില്‍ മനപൂര്‍വ്വം മൗനം പലിച്ചു. ഇനി കോടതി വെറുതെ വിട്ടാലും അയാളെ വെറുതെ വിടില്ല എന്ന മട്ടില്‍ തൊണ്ടലും തൊടീലുമായി സൈബര്‍ വിപ്ലവകാരികള്‍ ഇപ്പോഴും രംഗത്തുണ്ട്.
പൃഥിരാജ് മലയാളത്തിലെ മികച്ച യുവനടന്മാരില് മുന്പില് തന്നെയാണ്. എന്നാല്‍ പൃഥി എന്ത് പറഞ്ഞാലും അത് വിവാദമാക്കാന്‍ വിരല്‍ തയ്യാറാക്കിയിരുപ്പാണ് ചില സംഘങ്ങള്‍. പ്രതിപക്ഷ ബഹുമാനമില്ലാത്ത ഈ മാധ്യമസമീപനത്തെ അഭിനയ പ്രതിഭ കൊണ്ടാണ് പൃഥിരാജ് എന്നും നേരിടുന്നത്. സ്വന്തം സഹപ്രവര്‍ത്തകരില്‍ നിന്ന് പോലും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന പൃഥിരാജിന്റെ ദയനീയതയ്ക്ക് മുന്നില്‍ ക്രൂരമായാണ് എന്നും സോഷ്യല്‍ മീഡിയ പെരുമാറിയത്. പൃഥിരാജിന്റെ കുടുംബജീവിതം പോലും ഇതിനായി ഉപയോഗിക്കപ്പെട്ടു.
മുകളില്‍ പറഞ്ഞ നാല് പേരും അവരരവരുടേതായ പ്രഫഷനില്‍ വളരെ മുന്നിലാണ്. അസുയാര്‍ഹമായ എന്ന പറയാവുന്ന തരത്തില്‍ കഴിവുകള്‍ ഉള്ളവര്‍. എന്നിട്ടുമെന്ത് കൊണ്ട് ഇവര്‍ ആക്രമിക്കപ്പെടുന്നു. അസൂയ മാത്രമാണോ ഇവരെ വിമര്‍ശനത്തിന്റെ കുന്തമുനയില്‍ കോര്‍ത്ത സോഷ്യല്‍ മീഡിയ ചെയ്തിയ്ക്ക് കാരണം.
അല്ലെന്ന് പറയേണ്ടി വരും. കലാകാരനും കളിക്കാരനും ഇങ്ങനെയൊക്കെയെ ആവാവു എന്ന് തീട്ടൂരമെഴുതിയ വേഷപകര്ച്ചയോടെയായിരിക്കുന്ന ചിലരാണ് ഇതിനെല്ലാം പിന്നില്‍. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. പക്ഷപാതിത്വമുണ്ട്. അവര്‍ക്ക് യോജിക്കാത്ത വിധത്തില്‍ പ്രതികരിക്കുന്ന ഓരോരുത്തരെയും അവര്‍ ഇങ്ങനെ വിമര്‍ശിച്ച് നശിപ്പിക്കും..പുരോഗമനത്തിന്റെ, പ്രതികരണത്തിന്റെ പേര് പറഞ്ഞ് നിശബ്ദരാക്കും…എന്നിട്ട് വിപ്ലവത്തിന്റെ വിടുവായത്തം ഘോഷിക്കും…
ഇവര്‍ക്ക് ഈ രഹസ്യ അജണ്ട അറിയാതെ പിന്തുണ നല്കുന്ന പലരുമുണ്ട്. അതിലധികവും മറ്റുള്ളവരുടെ ജീവിതത്തില്‍ ചൊറിയാന്‍ താല്പര്യമുള്ള മനോരോഗികളാണ്.ഇവരെ കൂടി പിന്നണി ചേര്‍ത്ത് സൈബര്‍ പോരാളികള്‍ നടത്തുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്.
ഇവരുടെ അടുത്ത ഇര ആരാകും..ഒരു പക്ഷേ,,അവര്‍ ചിന്തിക്കുന്നത് പോലെ പെരുമാറാനും, പ്രതികരിക്കാനും കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ പോലുമായേക്കാം…
Discussion about this post