ലഖ്നൗ: വീരസവർക്കറുടെ ചിത്രം ഉത്തർ പ്രദേശ് നിയമസഭാ ഗാലറിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസമാണ് ചിത്രം ഔദ്യോഗികമായി നിയമസഭാ ഗാലറിയിൽ ഉൾപ്പെടുത്തിയത്.
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി ഇരട്ട ജീവപര്യന്തം ഏറ്റുവാങ്ങിയ ധീരനാണ് വീര വിനായക് ദാമോദർ സവർക്കറെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ യുപി സർക്കാരിന്റെ നടപടിക്കെതിരെ കോൺഗ്രസും സമാജ്വാദി പാർട്ടിയും രംഗത്ത് വന്നു. ചിത്രം ഉടൻ അവിടെ നിന്നും നീക്കണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെട്ടു.
1883 മെയ് 28ന് മറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച വീരസവർക്കർ ഹിന്ദു രാഷ്ട്രം, അഖണ്ഡ ഭാരതം തുടങ്ങിയ ആശയങ്ങളുടെ പ്രചാരകനായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആൻഡമാനിലെ സെല്ലുലാർ ജയിലിൽ ഉൾപ്പെടെ തടവിൽ കഴിഞ്ഞിരുന്ന അദ്ദേഹം കൊടിയ പീഡനങ്ങൾക്ക് വിധേയനായിരുന്നു.
Discussion about this post