ലക്നൗ: സ്കൂള്‍ മതിലിലെ മതസ്പർദ്ദയുളവാക്കുന്ന പ്രസ്താവനയുടെ പേരില്‍ പ്രിന്‍സിപ്പാളിനും അധ്യാപകനും സസ്പെന്‍ഷന്‍. ലളിത്പുരിലെ ഒരു സര്‍ക്കാര്‍ യുപി സ്കൂള്‍ പ്രിന്‍സിപ്പാള്‍ അനില്‍ കുമാര്‍ രാഹുല്‍, അധ്യാപകനായ ഖ്വാദിര്‍ ഖാന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. ഇക്കഴിഞ്ഞ ദിവസം സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നിരുന്നു. ഇതിനിടെയാണ് മതിലില്‍ എഴുതിയിരുന്ന പരാമര്‍ശങ്ങള്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ‘സ്കൂളിലെ മണികള്‍ മുഴക്കുന്നത് നിങ്ങളുടെ ക്ഷേമം ഉറപ്പാക്കും.
അമ്പലത്തിലെ മണികള്‍ മുഴക്കുന്നത് ബ്രാഹ്മണര്‍ക്ക് മാത്രമെ ഗുണം ചെയ്യു’ എന്നാണ് ഹിന്ദിയിലെഴുതിയിരുന്നത്. ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നാണ് ലളിത്പുര്‍ ബേസിക് എഡ്യുക്കേഷന്‍ ഓഫീസര്‍ റാം പ്രവേശ് അറിയിച്ചത്. ദളിത് നേതാവായിരുന്ന ബി.ആര്‍.അംബേദ്ക്കറുടെ വാക്കുകളാണ് മതിലില്‍ കുറിച്ചിരുന്നതെന്നാണ് ഇവരുടെ വിശദീകരണം.
വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സ്കൂള്‍ മതിലില്‍ രേഖപ്പെടുത്തിയിരുന്ന വാക്കുകള്‍ നീക്കം ചെയ്തുവെങ്കിലും നിരവധി ബ്രാഹ്മണ സംഘടനകള്‍ പ്രതിഷേധവുമായെത്തിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കാന്‍ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ നടപടിയെന്നാണ് സര്‍വ ബ്രാഹ്മിണ്‍ മഹാമണ്ഡല്‍ ജനകല്യാണ്‍ ട്രസ്റ്റ് പ്രസിഡന്‍റ് അശോക് ഗോസ്വാമി ആരോപിച്ചത്. സംഭവത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍; ആന്ധ്രാപ്രദേശില്‍ ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നു
ബേസിക് എഡ്യുക്കേഷന്‍ ഓഫീസര്‍, അസിസ്റ്റന്‍റ് ബേസിക് എഡ്യുക്കേഷന്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ ബ്രാഹ്മണ സമൂഹം പ്രതിഷേധം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പരമ്പരാഗത ദേവീക്ഷേത്രത്തിൽ കുരിശു വരച്ച് പള്ളിയാക്കി മാറ്റാന്‍ ശ്രമം: പ്രതിഷേധം
കര്‍ണിസേന ജില്ലാ പ്രസിഡന്‍റ് ബസന്ത് രാജ് ബന്ദു, എബിവിപി ജില്ല കണ്‍വീനര്‍ പിയൂഷ് പ്രതാപ് ബുന്ദേല എന്നിവര്‍ക്കൊപ്പം ഹിന്ദു യുവ വാഹിനി, ആള്‍ ഇന്ത്യ ബ്രാഹ്മിണ്‍ മഹാസഭ, ബ്രാഹ്മിണ്‍ മഹാസംഘ്, പരശുറാം സേന തുടങ്ങി വിവിധ സംഘടനകളും പ്രതിഷേധവുമായെത്തിയിട്ടുണ്ട്.
Discussion about this post