കൊൽക്കത്ത: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന പ്രവഹിക്കുന്നു. പശ്ചിമ ബംഗാൾ ഗവർണ്ണർ ജഗദീപ് ധൻകർ അഞ്ച് ലക്ഷം രൂപ നൽകി. ക്ഷേത്ര നിർമ്മാണത്തിനായി 5,00,001 രൂപയാണ് അദ്ദേഹം ശ്രീരാമജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന നൽകിയത്.
വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ കഴിഞ്ഞ ദിവസം ബംഗാളിലെത്തി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണ്ണറുടെ സംഭാവന രാജ്ഭവൻ പ്രഖ്യാപിച്ചത്.
രാമക്ഷേത്ര നിർമ്മാണത്തിന് ഇതിനോടകം തന്നെ നിരവധി പ്രമുഖർ സംഭാവന നൽകി കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബോളിവുഡ് താരം അക്ഷയ് കുമാർ, ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടും. മകരസംക്രാന്തി ദിനത്തിലാണ് രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവന സ്വീകരിക്കൽ പരിപാടിയ്ക്ക് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് തുടക്കം കുറിച്ചത്. ഫെബ്രുവരി 27 വരെയാണ് സംഭാവന സ്വീകരിക്കൽ.
Discussion about this post