ചെന്നൈ; നടൻ കമൽ ഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്നു സുചിത്ര.
പരിപാടിയിലെ എല്ലാ മത്സരാർത്ഥികൾക്കും കമൽ ഹാസൻ കൈത്തറി വസ്ത്രങ്ങൾ വിതരണം ചെയ്തിരുന്നു. എന്നാൽ തനിക്ക് തന്നത് കൃത്രിമ കൈത്തറി വസ്ത്രമായിരുന്നുവെന്ന് സുചിത്ര പറയുന്നു. ഇതിനെക്കുറിച്ച് ഗായിക ഒരു കവിത സാമൂഹിക മാധ്യമത്തിൽ പങ്കു വെച്ചിരുന്നു. അതിലാണ് കമൽ ഹാസനെ അറപ്പുളവാക്കുന്ന, മോശം സ്വഭാവക്കാരനായ വ്യക്തി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
പോസ്റ്റ് വാർത്തയായതോടെ സുചിത്ര അത് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ അതിന്റെ സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Discussion about this post