നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷിക ആഘോഷങ്ങള്‍ക്കിടെ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധിച്ച് വേദി വിട്ടു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് മുദ്രാവാക്യം വിളി ഉയർന്നത്. തുടർന്ന് പ്രസംഗം പൂർത്തിയാക്കാതെ ആണ് മമത വേദി വിട്ടത്.
മമത പ്രസംഗിക്കാനായി എഴുന്നേറ്റപ്പോള്‍ സദസ്സില്‍ നിന്ന് ജയ് ശ്രീ റാം, ജയ് മോദി വിളികള്‍ ഉയരുകയായിരുന്നു. തുടര്‍ന്ന് വിളിച്ചു വരുത്തി അപമാനിക്കരുതെന്നും ഇതൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും അവര്‍ പറഞ്ഞു. പിന്നീട് വേദിയില്‍ പ്രസംഗിക്കില്ലെന്നും മമത അറിയിച്ചു.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാളിലെത്തിയിരുന്നു. മോദി മോദി എന്നാര്‍ത്തുവിളിച്ച് കൊല്‍ക്കത്തയിലെ ജനങ്ങള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
സുഭാഷ് ചന്ദ്രബോസിന്റെ ഫോട്ടോയ്ക്ക് അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.
കൊല്‍ക്കത്തിയിലെ നേതാജി ഭവനിലാണ് നരേന്ദ്ര മോദി ആദ്യം എത്തിയത്. ശേഷം നാഷണല്‍ ലൈബ്രറിയിലും സന്ദര്‍ശനം നടത്തി.ദേശീയ ലൈബ്രറിയില്‍ സാംസ്കാരിക പ്രവര്‍ത്തകരുമായി അദ്ദേഹം ആശയവിനിമയം നടത്തി.
കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍ ഹാളിലും മോദി സന്ദര്‍ശനം നടത്തി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടേയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും പ്രധാനമന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു. ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post