കൊൽക്കത്ത: ജയ് ശ്രീറാം വിളിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി ബിജെപി. ജയ് ശ്രീറാം വിളികളുമായി പശ്ചിമ ബംഗാളിലെ ബീർഭൂമിൽ പാർട്ടി നേതൃത്വം പടുകൂറ്റൻ റോഡ്ഷോ സംഘടിപ്പിച്ചു.
ബിജെപി നേതാവും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഭാരതി ഘോഷാണ് റോഡ്ഷോയ്ക്ക് നേതൃത്വം നൽകിയത്. റോഡ്ഷോയിൽ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, ബിജെപി സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രവർത്തകർ ഉച്ചത്തിൽ വിളിച്ചു. കുങ്കുമ ഹരിത വർണ്ണങ്ങളിലുള്ള ബലൂണുകൾ, ബിജെപി പതാകകൾ, പാർട്ടി ബാനറുകൾ എന്നിവ പ്രവർത്തകർ വ്യാപകമായി ഉപയോഗിച്ചു.
കഴിഞ്ഞ ദിവസം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ആവേശഭരിതരായ ജനങ്ങൾ ‘ജയ് ശ്രീറാം‘ എന്ന് ഉറക്കെ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതയായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗം പൂർത്തീകരിക്കാതെ സ്ഥലം വിട്ടിരുന്നു. മമതയുടെ ഈ പ്രതികരണത്തിനെതിരെ പ്രതിഷേധങ്ങൾ വ്യാപകമായിരുന്നു.
Discussion about this post