തിരുവനന്തപുരം: സോളാർ കേസിൽ ഇടത് മുന്നണി നടത്തുന്നത് അധഃപതിച്ച അടിപ്പാവാട രാഷ്ട്രീയമെന്ന് ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ. കൃപേഷ്, ശരത് ലാല്‍ എന്നീവരുടെ കൊലപാതകം സിബിഐക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും ലക്ഷങ്ങള്‍ നല്കി വക്കീലിനെ ഇറക്കിയവര്‍ക്ക് ഇപ്പോള്‍ സിബിഐ എന്നാൽ വലിയ താത്പര്യമാണ്.
വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏല്‍പ്പിക്കാന്‍ മടിയ്ക്കുന്ന പിണറായി സര്‍ക്കാരിന് സോളാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ പരാതിക്കാരിയുടെ ഒരു കത്ത് മതിയെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇനിയും നിങ്ങള്‍ക്ക് ആകില്ല. ബിജെപി- സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. എഫ്ബിഐയെ കൊണ്ട് വന്നാലും ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post