കൊച്ചി: വധുവിനെ കണ്ടെത്താനായി സമൂഹമാദ്ധ്യമങ്ങളില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഒരു നായയുടെ ചിത്രം വൈറലാകുന്നു. നായയുടെ ഉടമയാണ് വധുവിനെ ആവശ്യമുണ്ടെന്ന തലക്കെട്ടോടെ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
കേരളത്തില്‍ നിന്നുള്ള ഒരു സ്ത്രീ ആണ് തന്റെ നായയെ കേരളായ പാര്‍ട്ടി വസ്ത്രം ധരിച്ച ചിത്രം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്., ‘ആരെങ്കിലും തന്റെ പെണ്‍കുട്ടിക്കായി സുന്ദരനായ ഒരു മലയാളി ആണ്‍കുട്ടിയെ തിരയുന്നുവെങ്കില്‍, ഇത് അര്‍ഹനായ ആണ്‍കുട്ടിയാണ്’, എന്നാണ് തലക്കെട്ട് . അതിനുശേഷം, ധാരാളം പേരാണ് ഈ ബന്ധത്തില്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് ഇവര്‍ക്ക് മറുപടി നല്‍കി. കശ്മീരില്‍ നിന്ന് പോലും നായയ്ക്ക് കല്യാണആലോചന വന്നു എന്നതാണ് വാസ്തവം.
പരമ്പരാഗത കേരളീയ മുണ്ടു പിങ്ക് ഷര്‍ട്ട് എന്നിവയാണ് നായ ധരിച്ചിരിക്കുന്നത്. നായ തന്റെ യജമാനത്തിയുടെ സഹായത്തോടെ ഇരു കാലുകളിലും നില്‍ക്കുന്നത് കാണാം. ഈ ചിത്രത്തിലെ നായയുടെ മുഖത്തിന്റെ നിഷ്‌കളങ്കത സമൂഹമാദ്ധ്യമങ്ങളുടെ ഹൃദയം കവര്‍ന്നു. വാഴയിലയില്‍ വിളമ്പുന്ന ഭക്ഷണത്തിന് മുന്നിലാണ് നായ ഇരിക്കുന്നത്. ഈ ചിത്രവും ശ്രദ്ധേയമായി.
Discussion about this post