ദുബായ് : കാഴ്ചവൈകല്യമുള്ളവര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന നോട്ടുകള്‍ ദുബായ് സെന്‍ട്രല്‍ ബാങ്ക് ഇന്നു പുറത്തിറക്കും. 1000, 20, 10 ദിര്‍ഹത്തിന്റെ നോട്ടുകളാണ് സ്പര്‍ശനത്തിലൂടെ മനസ്സിലാക്കാവുന്ന അടയാളങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ബാങ്ക് നോട്ടുകളുടെ ഇടത്, വലത് വശങ്ങളിലായിരിക്കും സ്പര്‍ശനക്ഷമമായ അടയാളങ്ങള്‍. ആയിരം ദിര്‍ഹത്തിന്റെ നോട്ടിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തായി അകലമിട്ട് രണ്ടു ജോഡി വരകള്‍ വീതമുണ്ടാകും. 20 ദിര്‍ഹത്തിന്റെ നോട്ടില്‍ ഇരുവശങ്ങളിലും മൂന്നു വരകളും പത്തു ദിര്‍ഹത്തിന്റെ നോട്ടില്‍ രണ്ടു വരകളുമുണ്ടാകും. കാഴ്ച വൈകല്യമുള്ളവര്‍ക്കും എല്ലാ ബാങ്ക് സേവനങ്ങളും ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു നടപടി.
Discussion about this post