തിരുവനന്തപുരം: ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിൽ പടവുകൾ ഓരോന്നായി പിന്നിട്ട് മലയാളി താരം ശ്രീശാന്ത്. രഞ്ജി ട്രോഫിക്കുള്ള സാധ്യതാ ടീമിൽ ശ്രീശാന്ത് ഇടം പിടിച്ചു.
28 അംഗ ടീമിൽ സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ജലജ് സക്‌സേന, സച്ചിൻ ബേബി തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം കഴിഞ്ഞ സീസണിൽ ജൂനിയർ ക്രിക്കറ്റിൽ തിളങ്ങിയ വത്സൽ ഗോവിന്ദും സ്ഥാനം നേടിയിട്ടുണ്ട്.രഞ്ജി ട്രോഫി എന്ന് ആരംഭിക്കും എന്നത് സംബന്ധിച്ച് ബിസിസിഐയുടെ അന്തിമ തീരുമാനം ഇതു വരെ വന്നിട്ടില്ല.
കളിക്കളത്തിലേക്കുള്ള മടങ്ങി വരവിന്റെ ഭാഗമായി സയ്യിദ് മുഷ്താഖലി ട്രോഫിക്കുള്ള ടീമിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തിയിരുന്നു. ടൂർണമെന്റിൽ ശരാശരി പ്രകടനം പുറത്തെടുക്കാൻ ശ്രീശാന്തിന് കഴിഞ്ഞിരുന്നു.
Discussion about this post