ഡല്‍ഹി: ടിഎന്‍ പ്രതാപന്‍ എംപിയോട് കര്‍ഷകനാണോ എന്ന് സുപ്രിംകോടതി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ടിഎന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ പ്രധാനപ്പെട്ട് ചോദ്യം. ഹര്‍ജിയില്‍ സുപ്രീംകോടതി എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. മറ്റു ഹര്‍ജികള്‍ക്കൊപ്പം പ്രതാപന്റെ ഹര്‍ജിയും പരിഗണിക്കും.
ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ നിങ്ങള്‍ കര്‍ഷകനാണോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. എംപിയാണ്, കര്‍ഷകന്‍ കൂടിയാണ് എന്ന് പ്രതാപന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ മറുപടി പറഞ്ഞത്.
ഇപ്പോഴത്തെ സംവിധാനം തുടരുകയാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് താങ്ങുവില ഇപ്പോഴത്തെ നിലയില്‍ തുടരണം എന്നായിരുന്നു അഭിഭാഷകന്റെ മറുപടി.
താങ്ങുവില ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും വ്യവസ്ഥ കാര്‍ഷിക നിയമങ്ങളില്‍ ഉണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും പ്രതാപന്റെ അഭിഭാഷകന് മറുപടി ഉണ്ടായിട്ടില്ല. കോടതിയുടെ പല ചോദ്യങ്ങള്‍ക്കും പ്രതാപന്റെ അഭിഭാഷകന് മറുപടിയുണ്ടായില്ലെന്നാണ് സൂചന .ഏതായാലും കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയാണ് എന്ന് വ്യക്തമാക്കി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചു.
Discussion about this post