ഡൽഹി: രാജ്യം നേരിട്ടത് നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിസന്ധിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ചനേടുമെന്ന് സാമ്പത്തിക സർവേ.
അതേസമയം നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 7.7ശതമാനമായിരിക്കുമെന്ന് സർവേ പറയുന്നു. അടുത്തവര്‍ഷം v ആകൃതിയിലുള്ള തിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ തൊണ്ണൂറ് ശതമാനത്തിലധികം രാജ്യങ്ങള്‍ കൊവിഡ് പ്രതിസന്ധിയില്‍ ആടിയുലഞ്ഞതായും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നതെന്ന് സാമ്പത്തിക സർവേ പറയുന്നു. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യ പാദത്തില്‍ ജിഡിപി 23.9 ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തിലാകട്ടെ ഇത് 7.5ശതമാനമായി കുറക്കാന്‍ രാജ്യത്തിനായെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു.
Discussion about this post