ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പുരോഗമിക്കുകയാണ്. ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. അന്വേഷണ സംഘവുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള രാജ്യത്തെ സുപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. സംഭവത്തിന് പിന്നിൽ വിദ്ധ്വംസക ശക്തികളാണെന്ന് സംശയിക്കപ്പെടുന്നു. സ്ഫോടനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. എങ്കിലും നയതന്ത്ര മേഖലയിൽ നടന്ന സ്ഫോടനത്തെ അതീവ ജാഗ്രതയോടെയാണ് രാജ്യം നോക്കിക്കാണുന്നത്.
Discussion about this post