ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ. ലേലാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ സുരക്ഷാ സേനക്ക് മുന്നിൽ കീഴടങ്ങി.
കീഴടങ്ങിയ ഭീകരരിൽ നിന്നും എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതായി കശ്മീർ മേഖലാ പൊലീസ് അറിയിച്ചു.
ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ ഒരു ഭീകരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ആയുധങ്ങളുമായി ജെയ്ഷെ മുഹമ്മദ് ഭീകരൻ സൈന്യത്തിന്റെ പിടിയിലായിരുന്നു.
Discussion about this post