ഡൽഹി: ഋഷികേശിലെ ഗുഹകളിൽ തപോജീവിതം നയിക്കുന്ന സ്വാമി ശങ്കർ ദാസ് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വൻ തുക സംഭാവന നൽകി. ഒരു കോടി രൂപയാണ് ക്ഷേത്ര നിർമ്മാണത്തിനായി അദ്ദേഹം രാം മന്ദിര്‍ ട്രസ്റ്റിലേക്ക് സംഭാവന നല്‍കിയത്.
ഒരു കോടി രൂപയുടെ ചെക്കുമായി സ്വാമി എത്തിയപ്പോള്‍ ഞെട്ടിപ്പോയെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ആവശ്യത്തിനുള്ള തുക അതിലുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ തന്നെ സ്ഥലത്തെ ആര്‍എസ്എസ് നേതാക്കളെ വിവരം അറിയിച്ചു.
അമ്പത് വർഷത്തിലധികമായി ഋഷികേശിലെ ഗുഹകളിൽ ഏകാകിയായാണ് സ്വാമിയുടെ വാസം. ഋഷികേശിൽ തീർത്ഥാടനത്തിനെത്തുന്നവർ നൽകുന്ന സംഭാവന കൂട്ടി വെച്ചതാണ് തുകയെന്ന് സ്വാമി പറയുന്നു. രാമക്ഷേത്ര നിർമ്മാണത്തിന് തന്നാലാകുന്നത് ചെയ്യാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്നും സ്വാമി പറഞ്ഞു.
സ്വാമി നൽകിയ സംഭാവന സ്വീകരിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ അളവറ്റ ഭക്തിയെ നമസ്കരിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നതിന് ഭക്തർക്കിടയിലെ ഐക്യത്തിന്റെ അനിവാര്യതയ്ക്ക് മാതൃകയാണ് സ്വാമി ശങ്കർദാസിനെ പോലെയുള്ളവർ എന്ന് വി എച്ച് പി അറിയിച്ചു.
Discussion about this post