ന്യൂഡല്‍ഹി: എംബസിയേയും, നയതന്ത്ര ഉദ്യോഗസ്ഥരെയും സംരക്ഷിക്കുമെന്നും, സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഉറപ്പുനല്‍കി. ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന ബോംബ് സ്‌ഫോടനത്തെക്കുറിച്ചുള്ള ഇന്ത്യയുടെ അന്വഷണത്തില്‍ ബഞ്ചമിന്‍ നെതന്യാഹു ആത്മവിശ്വാസം പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ട്വീറ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരമാണ് ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രയേലിലെ സുരക്ഷാ ഉപദേഷ്ടാവ് മീര്‍ ബെന്‍ ഷബാത്തുമായി ചര്‍ച്ച നടത്തിയിരുന്നു. അജിത് ഡോവലിന്‍റെ ഫോണ്‍ കോളിന് പിന്നാലെ നെതന്യാഹു മോദിയെ വിളിച്ച് തങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. അതേസമയം അന്വേഷണത്തിന് ഇന്ത്യ ഇസ്രായേല്‍ സംയുക്ത നീക്കം ആരംഭിച്ചു.
മൊസാദി തലവന്‍ യോസി കോഹന്‍ നേരിട്ട് ഇക്കാര്യത്തില്‍ ഇന്ത്യയുമായി സംസാരിച്ചതായാണ് വിവരം. പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യ ഇസ്രായേലിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇസ്രായേലും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇറാന്റെ മൂക്കിനടിയില്‍ നിന്ന് ആണവ രഹസ്യം ചോര്‍ത്തിയ മൊസാദ് ചീഫ് യോസി കോഹന്‍ നിസാരക്കാരനല്ലെന്ന് ഭീകരസംഘടനകള്‍ക്ക് വ്യക്തമാണ്.
രഹസ്യാന്വേഷണം ശേഖരിക്കുക, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഭീകരതയ്‌ക്കെതിരെ പോരാടുക എന്നിവയാണ് മൊസാദിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ ഭരണഘടനാ നിയമങ്ങളില്‍ നിന്ന് മൊസാദിനെ ഒഴിവാക്കിയിട്ടുണ്ട്. മൊസാദ് ഡയറക്ടര്‍ രാജ്യത്തെ പ്രധാനമന്ത്രിയോടാണ് നേരിട്ട് റിപ്പോര്‍ട്ടിങ്ങ്.പ്രധാനമന്ത്രി ഡേവിഡ് ബെന്‍-ഗുരിയോണിന്റെ ഉപദേശപ്രകാരം 1949 ഡിസംബര്‍ 13 നാണ് മൊസാദ് സ്ഥാപിതമായത്.
കരസേന ഇന്റലിജന്‍സ് വകുപ്പ്, ആഭ്യന്തര സുരക്ഷാ സേവനം, വിദേശ രാഷ്ട്രീയ വകുപ്പ് എന്നിവയുമായി ഏകോപനവും സഹകരണവും വര്‍ദ്ധിപ്പിക്കുന്ന ഒരു കേന്ദ്ര യൂണിറ്റ് സൃഷ്ടിക്കണമെന്നതായിരുന്നു മൊസാദിന്‍റെ ലക്ഷ്യം. 1951 മാര്‍ച്ചില്‍ ഇത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാക്കുകയും ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക് നല്‍കുകയും ചെയ്തു.
Discussion about this post