നൈപിതോ:മ്യാന്മറില് വീണ്ടും സൈനിക അട്ടിമറിയെന്ന് റിപ്പോര്‍ട്ട്. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന് മിന്‍ടും പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കളെ തടങ്കലിലാക്കി. പുതുതായി അധികാരമേറ്റ ജനപ്രതിനിധികള്‍ നാളെ അധികാരമേല്‍ക്കാനിരിക്കെയാണ് സൈനിക നടപടി.
read also: കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ഉറ്റ് നോക്കി രാജ്യം
മ്യാന്മറിലെ പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തലസ്ഥാനമായ നൈപിതോയില്‍ ടെലിഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചു.
അതേസമയം നവംബറില്‍ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടി ആരോപിച്ചു.
Discussion about this post