ഡൽഹി: 75 വയസ്സിന് മുകളിൽ പ്രായമുള്ള പെൻഷൻ- പലിശ വരുമാനക്കാരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. ബജറ്റ് അവതരണ വേളയിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം.
പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കി. ടാക്‌സ് ഓഡിറ്റ് പരിധി അഞ്ചു കോടിയിൽ നിന്നും 10 കോടിയിലേക്ക് ഉയർത്തി. വിവിധ ഭാഷാ തൊഴിലാളികൾക്കുള്ള ഭവന പദ്ധതിയ്ക്ക് നികുതി ഇളവ് നൽകും.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2014 ലെ 3.31 കോടിയിൽ നിന്നും 2020 ൽ 6.48 കോടിയായി ഉയർന്നുവെന്ന് ധനമന്ത്രി അറിയിച്ചു. സ്റ്റാർട്ടപ്പുകൾക്ക് ഇൻസെന്റീവ് നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
Discussion about this post