ഡൽഹി: ട്രോളന്മാർക്ക് വിരുന്നൊരുക്കി വീണ്ടും രാഹുൽ ഗാന്ധി. ലോക്സഭയിൽ കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കവെയുള്ള രാഹുൽ ഗാന്ധിയുടെ ഭാവങ്ങളാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധി ഉറക്കം തൂങ്ങുന്നതും തലയ്ക്ക് കൈ കൊടുത്ത് ഇരിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
https://twitter.com/Being_Humor/status/1356238863807598596?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1356238863807598596%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Findia-news%2Fgeneral-news%2Fbookmyshow-trolls-rahul-gandhis-monday-morning-budget-face-does-a-double-think.html
രാഹുൽ ഉറങ്ങുന്ന ചിത്രം ഹാസ്യരൂപേണ ഓൺലൈൻ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘തിങ്കളാഴ്ചയിലെ പ്രഭാതത്തിന് ഒരു മുഖമുണ്ടെങ്കിൽ അത് എങ്ങനെ ആയിരിക്കും?‘ എന്ന ചോദ്യത്തോടെയാണ് ചിത്രം പങ്ക് വെക്കപ്പെട്ടിരിക്കുന്നത്. സംഭവം വൈറൽ ആയതോടെ ബുക്ക് മൈ ഷോ ചിത്രം പിൻവലിച്ചിട്ടുണ്ട്. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാവാം നടപടി എന്നാണ് സൂചന.
https://twitter.com/AshokShrivasta6/status/1356210988719034379?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1356210988719034379%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Findia-news%2Fgeneral-news%2Fbookmyshow-trolls-rahul-gandhis-monday-morning-budget-face-does-a-double-think.html
ട്രോൾ നീക്കം ചെയ്യാൻ ബുക്ക് മൈ ഷോക്ക് മേൽ ചുമത്തപ്പെട്ട കോൺഗ്രസ് സമ്മർദ്ദമാണ് യഥാർത്ഥ ഫാസിസമെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയരുന്നു.
Discussion about this post