മൂന്നാര്‍ : തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് എസ് രാജേന്ദ്രന് എംഎല്‍എ നടത്തിവന്ന നിരാഹാര അവസാനിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം എം മണി നാരങ്ങാനീര് നല്‍കിയാണ് നിരാഹാരം അവസാനിപ്പിച്ചത്. തൊഴിലയാളി സമരത്തെ തുടര്‍ന്ന് ഒട്ടുമിക്ക ആവശ്യങ്ങളും സര്‍ക്കാരും മാനേജ്മെന്റും അംഗീകരിച്ചതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നത്.
സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളോടൊപ്പമാണ് പാര്‍ട്ടി എന്നും നിലനിന്നിട്ടുള്ളതെന്നും മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണ പരത്താനാണെന്നും എം എം മണി പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കുക, പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി വിളിച്ചുചേര്‍ക്കുക, തോട്ടം തൊഴിലാളികള്‍ക്ക് ന്യായമായ ബോണസ് നല്‍കുക, കൂലി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മൂന്നാര്‍ ടൗണില്‍ എസ് രാജേന്ദ്രന് എംഎല്‍എ നിരാഹാരമിരുന്നത്. എന്നാല്‍ തോട്ടം തൊഴിലാളികള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.
Discussion about this post