മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനുള്ളില്‍ പശ ഒഴിച്ച സംഭവത്തിൽ വിവാദം പുകയുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ത്വക്കില്‍ ഒട്ടിച്ചേര്‍ന്ന ചെരുപ്പും കാലും വേര്‍പെടുത്തിയത്. ചെരുപ്പ് അടര്‍ത്തിമാറ്റുന്നതിനിടെ സൂപ്പി ഹാജിയുടെ കാല്‍വെള്ളയിലെ തൊലി ഇളകിപ്പോയി. പ്രമേഹ രോഗിയായ സൂപ്പി ഹാജി നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. സംഭവത്തില്‍ എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസ് പരാതി നല്‍കിയിരുന്നു.
അതേസമയം ആരോപണത്തില്‍ വിശദീകരണവുമായി ഖത്തീബ് അബ്ദുല്‍ റഷിദ് ദാരിമി രംഗത്തെത്തി. പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും പശ ഒഴിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും അബ്ദുല്‍ റഷിദ് പറഞ്ഞു. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അബ്ദുല്‍ റഷിദ് പുറത്തുവിട്ട വീഡിയോയില്‍ ആണ് വിശദീകരണം. വ്യാജം പ്രചരിപ്പിക്കുന്നവര്‍ പരലോകത്ത് മറുപടി പറയേണ്ടി വരും. ഞാനും മഹല്ല് പ്രസിഡന്റും ഒരു പ്രശ്‌നവുമുണ്ടായില്ല.
പിന്നെ എന്തിനാണ് ഈ വാര്‍ത്തയെന്ന് അറിയില്ല. കഴിഞ്ഞ ഡിസംബര്‍ 27ന് ഞാനും എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരും മദ്രസ വൃത്തിയാക്കുകയായിരുന്നു. അവിടെയുള്ള പൈപ്പ് പൊട്ടുകയും അത് നന്നാക്കാനായി ഞങ്ങള്‍ പശ വാങ്ങുകയും ചെയ്തിരുന്നു. പശ മുഴുവന്‍ തീര്‍ന്നതാണ്. അതിന്റെ പേരില്‍ ചില കുബുദ്ധികള്‍ ദുരുദ്ദേശത്തോടെ എന്നെ കരുവാക്കുകയാണ്. ഈ വ്യാജം പ്രചരിപ്പിക്കരുത്. പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവക്കും, ഡല്‍ഹിയ്‌ക്ക് പോയി
ജനുവരി ആദ്യവാരമായിരുന്നു വിവാദസംഭവം നടന്നത്. മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിലാണ് പശ ഒഴിച്ചനിലയില്‍ കണ്ടെത്തിയത്. ചെരുപ്പ് പുറത്ത് അഴിച്ചുവെച്ച ശേഷം നിസ്‌കരിക്കാന്‍ അകത്ത് കയറിയപ്പോള്‍ ആരോ രണ്ട് ചെരുപ്പുകളിലും പശിമ കൂടിയ, സൂപ്പര്‍ ഗ്ലൂവിന് സമാനമായ പശ ഒഴിക്കുകയായിരുന്നു.
നിസ്‌കാരത്തിന് ശേഷം ചെരുപ്പ് ധരിച്ച സൂപ്പി ഹാജിയുടെ കാലുകളില്‍ ചെരുപ്പ് ഒട്ടിപ്പിടിച്ചു. ചെരുപ്പ് അഴിക്കാന്‍ പറ്റാതായതിനേത്തുടര്‍ന്ന് സൂപ്പിഹാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post