ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിക്കാരനെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കാർഷിക നിയമങ്ങളെ അനുകൂലിച്ച് കെജരിവാൾ നടത്തിയ പ്രസ്താവനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ പ്രതികരണം. അമരീന്ദർ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ ആയിരുന്നു കെജരിവാളിന്റെ വീഡിയോ പുറത്ത് വിട്ടത്.
വീഡിയോ വ്യാജമാണെന്നാണ് കെജരിവാളിന്റെ ആരോപണം. വീഡിയോ പുറത്ത് വിട്ടതിനെതിരെ അമരീന്ദർ സിംഗിനും രവീൺ തുക്രാലിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെജരിവാൾ പറഞ്ഞു. കാർഷിക നിയമങ്ങളെ അനുകൂലിച്ച് കെജരിവാൾ സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
പതിനെട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇതിൽ മണ്ഡി സംവിധാനത്തിന്റെ ന്യൂനതയെ കുറിച്ച് കെജരിവാൾ സംസാരിക്കുന്നുണ്ട്. മണ്ഡി സംവിധാനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ കർഷകർ അംഗീകരിച്ചാൽ പിന്നെ ആർക്കാണ് പ്രശ്നമെന്ന് അഭിമുഖം നടത്തുന്ന ആളോട് കെജരിവാൾ വീഡിയോയിൽ ചോദിക്കുന്നുണ്ട്.
Discussion about this post